പത്തനംതിട്ട: പമ്പയിൽ കെഎസ്ആര്‍ടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തീർത്ഥാടകരടക്കം 30 പേർക്ക് പരിക്കേറ്റു.
ചക്കുപാലത്തിന് സമീപത്താണ് അപകടം നടന്നത്.ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്ക് പോയ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും നിലക്കലിലേക്ക് വന്ന ബസുമാണ് അപകടത്തിൽപെട്ടത്.അപകടത്തിൽ കെഎസ്ആർടിസി ബസിന്റെ ഒരു വശം പൂർണമായി തകർന്നു. ഒരു ബസിൽ തീർത്ഥാടകരടക്കം 48 പേരും അടുത്ത ബസിൽ 45 പേരുമാണ് ഉണ്ടായിരുന്നത്. ഉച്ചസമയത്തായിരുന്നതിനാൽ ഡ്യൂട്ടി മാറുന്നതിന്റെ ഭാഗമായി കെഎസ്ആർടിസി ജീവനക്കാരും ബസിലുണ്ടായിരുന്നു.
അപകടത്തിൽ പരിക്കേറ്റ പത്ത് വയസുള്ള കുട്ടി ഉൾപ്പെടെ 9 പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ ബാക്കിയുള്ളവരെ പമ്പയിലും നിലക്കലിലുമുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നാണ് ലഭ്യമായ വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
