സീനിയർ ജേർണലിസ്റ്റ് ഫോറം സമ്മേളനത്തിന് കോഴിക്കോട്ട് പ്രൗഡോജ്വല തുടക്കം

AUGUST 6, 2022, 12:10 AM

കോഴിക്കോട്: സീനിയർ ജേർണലിസ്റ്റ് ഫോറം കേരള സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട്ട് പ്രൗഡോജ്വല തുടക്കം. ടൗൺ ഹാളിൽ മുതിർന്ന പത്രപ്രവർത്തകൻ പി.കെ.മുഹമ്മദ് പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടികൾക്കു തുടക്കമായത്. സംസ്ഥാന പ്രസിഡന്റ് അഡ്വ. വി.പ്രതാപചന്ദ്രന്റെ അധ്യക്ഷതയിൽ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു.

കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി.വിനീത, കാലിക്കറ്റ് പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം.ഫിറോസ് ഖാൻ, അഡ്വ.എം. രാജൻ, സീനിയർ ജേണലിസ്റ്റ് ഫോറം കേരള ജനറൽ സെക്രട്ടറി എം.മാധവൻ എന്നിവർ പ്രസംഗിച്ചു. സ്വാഗത സംഘം ചെയർമാൻ സി.എം.കൃഷ്ണ പണിക്കർ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ഹരിദാസൻ പാലയിൽ നന്ദിയും പറഞ്ഞു.

ചലച്ചിത്ര ഗാന രചയിതാവ് നിധീഷ് നടേരി എഴുതി സായി ബാലൻ സംഗീതം പകർന്ന സ്വാഗത ഗാനം ചടങ്ങിൽ ആലപിച്ചു. എൺപത് പിന്നിട്ട പത്രപ്രവർത്തകരായ വി.അശോകൻ, ആർ. ശ്രീനിവാസൻ, പി.ഗോപി, കെ.അബ്ദുള്ള, സി.എം.കൃഷ്ണ പണിക്കർ, സി.രാജൻ, പി.പി.കെ ശങ്കർ എന്നിവരെ ഉദ്ഘാടന സമ്മേളനത്തിൽ മന്ത്രി കെ.രാജൻ പൊന്നാട അണിയിച്ച് ആദരിച്ചു. പുതിയ തലമുറയിലെ പത്ത് ജേണലിസം വിദ്യാർഥികൾ സമ്മേളനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചിരാത് തെളിയിച്ചു.

vachakam
vachakam
vachakam

സമ്മേളനത്തിന്റെ ഭാഗമായി ജനാധിപത്യവും മാധ്യമങ്ങളും എന്ന വിഷയത്തിൽ നടന്ന മാധ്യമ സെമിനാർ ഡോ.സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്തു. പി.പി. അബൂബക്കർ അധ്യക്ഷത വഹിച്ചു. ഡോ. നടുവട്ടം സത്യശീലൻ വിഷയം അവതരിപ്പിച്ചു. എൻ.ശ്രീകുമാർ പ്രസംഗിച്ചു. ഹരിദാസൻ പാലയിൽ സ്വാഗതവും സി.അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു. 

പ്രതിനിധി സമ്മേളനം ഇന്നു രാവിലെ തുടരും. വിവിധ പുരസ്‌കാരങ്ങൾ ലഭിച്ച മുതിർന്ന പത്രപ്രവർത്തകരെ അനമോദിക്കുന്ന ചടങ്ങ് 12 മണിക്ക് നടക്കും. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉപഹാരം സമർപ്പിക്കും. എം. ബാലഗോപാലൻ അധ്യക്ഷത വഹിക്കും. കാലിക്കറ്റ് പ്രസ് ക്ലബ്ബ് സെക്രട്ടറി പി.എസ്. രാകേഷ് പ്രസംഗിക്കും. പുതിയ ഭാരവാഹികളെ സമ്മേളനം തെരഞ്ഞെടുക്കും. ഭാവി പരിപാടികൾ സംബന്ധിച്ച് പ്രതിനിധികൾ ചർച്ച ചെയ്യും. വൈകിട്ട് നാലിന് സമാപന സമ്മേളനം നടക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam