അശ്ലീല കോളും ഭീഷണിയും; ഫേസ്ബുക്കിലെ 'പാര്‍വ്വതി' പിടിയില്‍

DECEMBER 7, 2022, 7:02 PM

കോഴിക്കോട്: പെരുമണ്ണ സ്വദേശിയായ യുവതിയുടേയും മകളുടേയും ഫോണ്‍ മോഷ്ടിച്ച് കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ളവരെ വിളിച്ച് അശ്ലീലം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് പൊലീസ് പിടിയില്‍. 

എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നും ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് ഇയാളെ പിടികൂടിയത്. നിലമ്പൂര്‍ എടക്കര ചെറിയാടന്‍ മന്‍സൂര്‍ (36) ആണ് അറസ്റ്റിലായത്. 

ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് യാത്രക്കിടെ ഫോണ്‍ മോഷണം പോയത്. കോഴിക്കോട് പന്തീരാങ്കാവില്‍ വെച്ചാണ് രണ്ട് സ്മാര്‍ട്ട്ഫോണുകളും നഷ്ടപ്പെട്ടത്.

vachakam
vachakam
vachakam

അന്വേഷിച്ചെങ്കിലും ഫോണ്‍ കണ്ടെത്താനായില്ല. പിന്നീടാണ് കോണ്‍ടാക്ട് ലിസ്റ്റിലുള്ള സ്ത്രീകള്‍ അടക്കമുള്ളവരെ ഒരാള്‍ ഫോണിലേക്ക് വിളിച്ച് അസഭ്യം പറഞ്ഞതായി അറിഞ്ഞത്. തുടര്‍ന്ന് പന്തീരാങ്കാവ് പൊലീസ് നടത്തിയ അന്വേഷണമാണ് മന്‍സൂറിലേക്ക് എത്തിയത്.

'പാര്‍വതി' എന്ന പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയ നാലരലക്ഷം തട്ടിയ സംഭവത്തില്‍ ഇയാള്‍ക്കെതിരെ ചെര്‍പ്പുളശ്ശേരി പൊലീസ് സ്റ്റേഷനില്‍ കേസുണ്ട്. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam