തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ BR 105 ന്റെ 25 കോടി രൂപ ഒന്നാം സമ്മാനം അടിച്ച TH 577825 എന്ന നമ്പർ ടിക്കറ്റ് വിറ്റത് എറണാകുളം നെട്ടൂരിലുള്ള ലതീഷ് എന്ന ഏജന്റ് ആണ്. എന്നാൽ ആരാണ് യഥാർത്ഥ ഭാഗ്യശാലി എന്നാണ് കേരളക്കര കാത്തിരിക്കുന്നത്.
തിരുവോണം ബമ്പറിന്റെ മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ ലഭിച്ച സന്തോഷത്തിലാണ് കോട്ടയത്തെ അഞ്ച് സ്ത്രീകൾ. കോട്ടയം പൂഞ്ഞാർ തെക്കേക്കരയിലെ സൂര്യ എന്ന അയൽക്കൂട്ടത്തിലെ അഞ്ച് പേരാണിത്. സാലി സാബു, രമ്യ അനൂപ്, ഉഷ മോഹിനി, ഉഷ സാബു, സൗമ്യ എന്നിവരാണ് ആ ഭാഗ്യശാലികൾ.
അഞ്ച് പേർ100 രൂപ വച്ച് പിരിവെടുത്ത് എന്റെ കയ്യിൽ പൈസ തന്നു. പൂഞ്ഞാറിൽ നിന്നു തന്നെയാണ് ടിക്കറ്റെടുത്തതെന്നും നല്ലൊരു ടിക്കറ്റ് തരണമെന്നാണ് കച്ചവടക്കാരനോട് പറഞ്ഞത്. ഒടുവിൽ ഭാഗ്യം തേടി എത്തിയെന്നും ഭാഗ്യശാലികളിൽ ഒരാളായ ഉഷ മോഹിനി പറഞ്ഞു. നിനച്ചിരിക്കാതെ വന്നുചേർന്ന സൗഭാഗ്യത്തിന്റെ ഞെട്ടലിലും സന്തോഷത്തിലുമാണ്.
17 പേരാണ് സൂര്യ അയൽക്കൂട്ടത്തിലുള്ളത്. സാലി സാബു, രമ്യ അനൂപ്, ഉഷ മോഹിനി, ഉഷ സാബു, സൗമ്യക്കും ലോട്ടറി അടിച്ചത് മറ്റുള്ളവർക്കും ഏറെ സന്തോഷമായെന്ന് ഇവർ പറയുന്നു. അഞ്ച് പേര് വീതം മുൻപും ലോട്ടറി എടുക്കുമായിരുന്നുവെന്നും ഇവർ പറയുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
