കോട്ടയം: എംസി റോഡിൽ കാർ കെഎസ്ആർടിസി ബസിലിടിച്ച് രണ്ടുപേർക്ക് പരുക്ക്. മണിപ്പുഴ ജംക്ഷനു സമീപം ഇന്ന് പുലർച്ചെ ഒരുമണിയോടെയാണു അപകടം നടന്നത്.
പരുക്കേറ്റ എറണാകുളം സ്വദേശികളായ വിനയ (55), സജി (56) എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എറണാകുളം ഭാഗത്തേക്കു പോകുകയായിരുന്ന കാർ എതിരെ വന്ന കോട്ടയം–അടൂർ സൂപ്പർ ഫാസ്റ്റ് ബസിന്റെ മുൻഭാഗത്തേക്ക് ഇടിച്ചു കയറുകയായിരുന്നു.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
