കെ.സി.സി.എൻ.എയുടെ പോഷകസംഘടനയായ കെ.സി.വൈ.എൻ.എ (ക്‌നാനായ കാത്തോലിക് യുവജനവേദി ഓഫ് നോർത്ത് അമേരിക്ക) യുടെ 'ക്‌നാനായം 23' ന്റെ നോർത്ത് അമേരിക്കൻ യൂത്ത് സംഗമത്തിന്റെ തിരശീല ഉയരാൻ ഇനി നാലു ദിവസങ്ങൾ മാത്രം. കെ.സി.വൈ.എൻ.എ പ്രസിഡന്റ് ആൽബിൻ പുലികുന്നേൽ, വൈസ് പ്രസിഡന്റ് ജോഷ്വാ വലിയപറമ്പിൽ, സെക്രട്ടറി ദിയ കളപ്പുരയിൽ, ജോയിന്റ് സെക്രട്ടറി ഐറിൻ പത്തിയിൽ, റെനീശ് പാറപ്പുറത്ത് എന്നീ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷാംബർഗിലുള്ള ഹയാത്ത് റീജൻസി ഹോട്ടലിൽ വച്ച് നടക്കുന്ന ഈ ക്‌നാനായ യുവജന സംഗമത്തിന്റെ അന്തിമ ഒരുക്കങ്ങൾ നടത്തിവരുകയാണ്.
വിവിധ സബ് കമ്മിറ്റികളും വേണ്ട അന്തിമ ഒരുക്കങ്ങൾ ചെയ്തുവരുന്നു. കെ.സി.സി.എൻ.എ പ്രസിഡന്റ് ഷാജി എടാട്ട് ഈ 'ക്‌നാനായം 23' സെപ്തംബർ 29-ാം തീയതി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും. ഒക്ടോബർ 1-ാം തീയതി ഞായറാഴ്ച സംഗമത്തിന് തിരശീല വീഴും. കെ.സി.വൈ.എൻ.എ ഡയറക്ടർമാരായ അനിഷ പുതുപ്പറമ്പിൽ, സിമോണ പൂത്തുറയിൽ എന്നിവരുടെ മേൽനോട്ടത്തിലാണ് ഈ യുവജന സംഗമത്തിന്റെ ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്.
വിവിധ ഗെയിംസുകൾ, കലാപരിപാടികൾ, യൂണിറ്റുകൾ തമ്മിലുള്ള ബാറ്റിൽ ഓഫ് ദ സിറ്റീസ്, മിഷിഗൻ തടാകത്തിലൂടെ ബോട്ട് ക്രൂസ്, സെമിനാറുകൾ, മിസ്റ്റർ + മിസിസ് ക്‌നാനായ കോമ്പിറ്റേഷൻ, ഡി.ജെ, തുടങ്ങിയവയായിരിക്കും ഈ 'ക്‌നാനായം 23' യുടെ പ്രത്യേകതകൾ.
കെ.സി.സി.എൻ.എ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഷാജി എടാട്ട് (പ്രസിഡന്റ്), ജിപ്‌സൻ പുറയംപ്പള്ളിൽ, അജിഷ് താമരത്ത് (സെക്രട്ടറി), ജോബിൻ കക്കാട്ടിൽ (ജോ. സെക്രട്ടറി), സാമോൺ പല്ലാട്ടുമഠത്തിൽ (ട്രഷറർ), ഫിനു തുമ്പനാൽ (യൂത്ത് വിപി), നയോമി മാന്തുരുത്തിൽ (ജോയിന്റ് ട്രഷറർ) എന്നിവർ ക്‌നാനായ യുവജന സംഗമത്തിന് നേതൃത്വം നൽകി വരുന്നു.
ഷിക്കാഗോ കെ.സി.എസ് പ്രസിഡന്റ് ജെയിൻ മാക്കിലിന്റെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവ് അംഗങ്ങൾ, ഷിക്കാഗോ റീജിയൻ വൈസ് പ്രസിഡന്റ് സ്റ്റീഫൻ കിഴക്കേക്കുറ്റ്, നാഷണൽ കൗൺസിൽ മെമ്പേഴ്‌സ്, യുവജനവേദിയുടെ മുൻ ഷിക്കാഗോ നേതാക്കളായ റ്റോണി പുല്ലാപ്പള്ളിൽ, അരുൺ നെല്ലാമറ്റം, ജിബിറ്റ് കിഴക്കേകുറ്റ്, അജോമോൺ പൂത്തുറയിൽ, റ്റിനു പറഞ്ഞാട്ട്, ഷിക്കാഗോ യൂണിറ്റ് പ്രസിഡന്റ് റ്റോം പുത്തൻപുരയ്ക്കലിന്റെ നേതൃത്വത്തിലുള്ള ഷിക്കാഗോ യുവജനവേദി എക്‌സിക്യൂട്ടീവ് ബോർഡ് അംഗങ്ങൾ എന്നിവരും ശക്തമായ പിന്തുണയുമായി 'ക്‌നാനായം 23' വിജയത്തിനായി രംഗത്തുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്