ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ എട്ടാമത് ഇന്റർനാഷണൽ വടംവലി മത്സരം 2022 സെപ്തംബർ 5-ാം തീയതി ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ ചർച്ച് മൈതാനത്ത് (7800 W Lyons St., Morton Grove, IL 60053) അരങ്ങേറുകയാണ്. കേരളത്തിൽ മാത്രം അറിയപ്പെട്ടിരുന്ന വടംവലി എന്ന കായികമത്സരത്തെ എട്ട് സംവത്സരങ്ങൾക്കപ്പുറം ഇന്റർനാഷണൽ തലത്തിലേക്ക് ഉയർത്തിക്കൊണ്ടു വന്ന ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ എട്ടാമത് വടംവലി മത്സരം കിക്കോഫ് ചെയ്യുന്നത് കേരളത്തിലെ ബഹുമാനപ്പെട്ട നിയമസഭ സ്പീക്കർ എം.ബി രാജേഷ് ആണെന്നത് ഏറെ അഭിമാനത്തോടെ ഞങ്ങൾ അറിയിക്കുന്നു.
2022 ജൂൺ മൂന്നാം തീയതി വൈകിട്ട് 7.30ന് ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ ചർച്ച് ഹാളിൽ ശബ്ദമുഖരിതമാക്കുന്ന കരഘോഷങ്ങളുടെ അകമ്പടിയോടെ കേരള രാഷ്ട്രീയത്തിൽ ചാണക്യസൂത്രങ്ങൾ മെനഞ്ഞ് തൃത്താല നിയമ മണ്ഡലത്തിലെ എം.എൽ.എ. ആയി 140 മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്നവരുടെ ശബ്ദമായി മാറിയ നിയമസഭ സ്പീക്കർ എം.ബി രാജേഷ് 8-ാമത് ഇന്റർനാഷണൽ വടംവടി മത്സരത്തിന്റെ കിക്കോഫ് കർമ്മം നിർവ്വഹിക്കുമ്പോൾ ചരിത്രത്തിൽ മറ്റൊരു മാമാങ്കക്കഥകൂടി രചിക്കപ്പെടും.
ലോകചരിത്രത്തിൽ ആദ്യമായി പ്രൈസ്മണി കൊണ്ട് പെരുമഴ തീർക്കുന്ന ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ 8-ാമത് ഇന്റർനാഷണൽ വടംവലി മത്സരത്തിന്റെ കിക്കോഫിന് നോർത്ത് അമേരിക്കയിലെ എല്ലാ കായികപ്രേമികളെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി
ബിനു കൈതക്കത്തൊട്ടിയിൽ (പ്രസിഡന്റ്), ബൈജു ജോസ് പരുമല (വൈസ് പ്രസിഡന്റ്), മനോജ് വഞ്ചിയിൽ (സെക്രട്ടറി), റോയി മുണ്ടയ്ക്കപ്പറമ്പിൽ (ട്രഷറർ), സാജൻ മേലാണ്ടശ്ശേരിയിൽ (ജോയിന്റ് സെക്രട്ടറി), ജോസ് മണക്കാട്ട് (ടൂർണമെന്റ് ചെയർമാൻ), മാത്യു തട്ടാമറ്റം (പി.ആർ.ഒ.) എന്നിവർ സംയുക്തമായി അറിയിച്ചു.
മാത്യു തട്ടാമറ്റം
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്