തുർക്കിയിലേക്ക് കേരളത്തിന്റെ സഹായഹസ്തം; പത്ത് കോടി അനുവദിച്ചു

MARCH 18, 2023, 8:22 PM

തിരുവനന്തപുരം: ഭൂകമ്പം നാശം വിതച്ച തുർക്കിക്ക് സഹായഹസ്തവുമായി കേരളം. തുർക്കിയിലെ ജനങ്ങൾക്കായി പത്ത് കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാല​ഗോപാൽ അറിയിച്ചു.

ഭൂകമ്പ ബാധിതരായ തുർക്കി ജനതയെ സഹായിക്കാൻ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരുന്നതാണ് ഈ തുക. തുക തുർക്കിക്ക് കൈമാറുന്നതിനുളള അനുമതി കേന്ദ്ര വിദേശകാര്യ മന്ത്രാലയം നൽകിയതായും കെ എൻ ബാല​ഗോപാൽ അറിയിച്ചു.

ലോക മനസാക്ഷിയെ ഞെട്ടിച്ച തുർക്കിയിലെ ഭൂകമ്പം പതിനായിരക്കണക്കിന് മനുഷ്യരുടെ ജീവനെടുക്കുകയും ലക്ഷക്കണക്കിന് പേരെ നിരാലംബരാക്കുകയും ചെയ്തു. ഭൂകമ്പ ബാധിതരെ സഹായിക്കാൻ ലോകമെമ്പാടുമുളളവർ മുന്നോട്ട് വരികയുണ്ടായി.

vachakam
vachakam
vachakam

പ്രളയവും പ്രകൃതി ദുരന്തങ്ങളുമുണ്ടായ ഘട്ടത്തിൽ കേരളത്തിനായി ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുമെത്തിയ സഹായങ്ങളെ ഈ ഘട്ടത്തിൽ നന്ദിയോടെ ഓർക്കുന്നുവെന്നും കെ എൻ ബാലഗോപാല്‍ പറഞ്ഞു.

അതേസമയം തുർക്കിക്ക് സഹായമെത്തിക്കാനുളള സംസ്ഥാന സർക്കാരിന്റെ ശ്രമത്തെ പരിഹസിച്ചുകൊണ്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ രം​ഗത്തെത്തിയിരുന്നു. തുർക്കിയുടെ കാര്യം മോദി സർക്കാർ നോക്കിക്കോളും. എഴുന്നേറ്റ് നിൽക്കാൻ കഴിയാത്ത പിണറായി വിജയൻ സർക്കാർ അത് നോക്കേണ്ട എന്നും പറഞ്ഞിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam