കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ 2022 മേയില്‍ പൂര്‍ത്തിയാക്കും 

OCTOBER 23, 2021, 5:38 PM

തിരുവനന്തപുരം: കഴക്കൂട്ടത്തെ എലിവേറ്റഡ് ഹൈവേ നിർമാണ പ്രവർത്തനങ്ങൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വിലയിരുത്തി. ഗതാഗത കുരുക്ക് ഒഴിവാക്കാൻ ലക്ഷ്യമിട്ടുള്ള എലിവേറ്റഡ് ഹൈവേയുടെ 73 ശതമാനം പണി പൂർത്തിയായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 2022 മേയിൽ പണി പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നു കൊടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി. 

തലസ്ഥാന നഗരത്തിലെ പ്രധാന പദ്ധതിയായാണ് പൊതുമരാമത്ത് വകുപ്പ് ഈ എലിവേറ്റഡ് ഹൈവേയേ കാണുന്നുതെന്നും സമയബന്ധിതമായി പദ്ധതി പൂർത്തികരിക്കാൻ കഴിയുമെന്നും മന്ത്രി അറിയിച്ചു.

ഈ സർക്കാർ അധികാരത്തിൽ വന്നയുടനെ ഇവിടെ എത്തുകയും ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേർത്ത് ഒരു സമയപരിധി നിശ്ചയിക്കുകയും അതിനനുസരിച്ച് പ്രവൃത്തികൾ വിലയിരുത്തുകയും ചെയ്തിരുന്നു. എല്ലാ മാസവും യോഗം നടത്തണമെന്ന പൊതുമരാമത്ത് വകുപ്പിന്റെ അഭിപ്രായം എൻ.എച്ച്.എ.ഐ പരിഗണിച്ചിട്ടുണ്ട്. എൻ.എച്ച്.എ.ഐയുടെ റോഡുകളിൽ അറ്റകുറ്റപ്പണികൾ കൃത്യമസയത്ത് പൂർത്തിയാക്കാൻ തന്റെ നേതൃത്വത്തിൽ കേന്ദ്രമന്ത്രിയെ സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

vachakam
vachakam
vachakam

കഴക്കൂട്ടം മുതൽ 2.71 കിലേമീറ്ററിലാണ് എലിവേറ്റഡ് ഹൈവേയുടെ നിർമാണം നടക്കുന്നത്. നിലവിൽ 1.6 കിലോമീറ്റർ നിർമാണം പൂർത്തിയായി. കഴക്കൂട്ടം മുതൽ മിഷൻ ഹോസ്പിറ്റൽ വരെയുള്ള ഭാഗത്തെ പിയർ ക്യാപ്പുകളും ഗർഡറുകളും സ്ഥാപിക്കുന്ന ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. 200 കോടി രൂപയോളം ചെലവിട്ട് നിർമിക്കുന്ന പദ്ധതിയിൽ മൂന്ന് അണ്ടർ പാസുകളുമുണ്ട്. 250 ഓളം തൊഴിലാളികളാണ് നിലവിൽ നിർമാണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്.  

നിർമാണ പുരോഗതി വിലയിരുത്തിയ ശേഷം മന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗവും ചേർന്നു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, പി.ഡബ്ല്യു.ഡി സെക്രട്ടറി ആനന്ദ് സിംഗ്, എൻ.എച്ച്.എ.ഐ പ്രോജക്ട് ഡയറക്ടർ പ്രദീപ്, അഥോറിറ്റി എൻജിനിയർ ( ടി.എൽ ) വി.കെ ഉപാധ്യായ, ആർ.ഡി.എസ് പ്രോജക്ടിന്റെ വൈസ് പ്രസിഡന്റ് കേണൽ എം.ആർ രവീന്ദ്രൻ നായർ,  പി.ഡബ്ല്യു.ഡി ചീഫ് എൻജിനീയർ അശോക് കുമാർ, ടെക്‌നോപാർക്ക് ജി.എം പ്രവീൺ, കൗൺസിലർമാരായ കവിത, മേടയിൽ വിക്രമൻ, നാജ ബി, ശ്രീദേവി എന്നിവരും യോഗത്തിൽ പങ്കെടുത്തു.  

എലിവേറ്റഡ് ഹൈവേ മുക്കുവാലയ്ക്കൽ വരെ നീട്ടുന്നതിനും യോഗത്തിൽ തീരുമാനമെടുത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam