ഷിക്കാഗോ: കേരളാ അസോസിയേഷൻ ഓഫ് ഷിക്കാഗോയുടെ ആഭിമുഖ്യത്തിൽ ലൂക്കാച്ചൻ & അല്ലി ടീച്ചർ ചെമ്മാച്ചേൽ ദമ്പതികളുടെ ഓർമ്മയ്ക്കായി ചെമ്മാച്ചേൽ കുടുംബാംഗങ്ങൾ സ്പോൺസർ ചെയ്തു ഏർപ്പെടുത്തിയിരിക്കുന്ന 2022 ലെ വിദ്യാഭ്യാസ പുരസ്കാരത്തിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. 2022 ൽഹൈസ്കൂൾ തലത്തിൽ മികച്ച മാർക്കോടുകൂടി വിജയം കരസ്ഥമാക്കിയ വ്യക്തിക്കായിരിക്കും പുരസ്കാരം നൽകുന്നത്.
അപേക്ഷകർ 2022 വർഷത്തിൽ ഇല്ലിനോയി സംസ്ഥാനത്തു നിന്നും ഗ്രാഡവേറ്റ് ചെയ്തതും SAT, ACT പരീക്ഷകളിൽ മികച്ച സ്കോറുകൾ കരസ്ഥമാക്കിയവരും ആയിരിക്കണം. അപേക്ഷകരിൽ മികച്ച സ്കോറുകൾ കരസ്ഥമാക്കിയ ഒരു ജേതാവിനെ ജൂറി അംഗങ്ങൾ തിരഞ്ഞെടുക്കുന്നതും അവർക്ക് ചെമ്മാച്ചേൽ കുടുംബം 500 ഡോളർ കാഷ് പുരസ്കാരവും പ്ലാക്കും നൽകുന്നതാണ്.
സമ്മാനദാനം 2023 ജനുവരി 8-ാം തീയതി വൈകന്നേരം ഡൗണഴ്സ് ഗ്രോവിലുള്ള അക്ഷയന ((1620 75th street, Downers grove IL) ബാങ്കറ്റ് ഹാളിൽ വച്ച് കെഎസി, കെസിസി ക്രിസ്തുമസ് പുതുവത്സരാഘോഷത്തോടനുബന്ധിച്ചുള്ള യോഗത്തിൽ വച്ച് നൽകുന്നതായിരിക്കും.
അപേക്ഷകൾ സമർപ്പിക്കേï അവസാന തീയതി ഡിസംബർ 15, 2022 ആയിരിക്കും. അപേക്ഷകൾ കെഎസി എഡ്യക്കേഷൻ അവാർഡ് കമ്മിറ്റി കൺവീനർ ഡോ. ബിനോയി ജോർജിന് [email protected]
ൽ അയച്ചു കൊടുക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് കൺവീനർ ഡോക്ടർ ബിനോയ് ജോർജ് (630-656-0033), പ്രസിഡന്റ് ആന്റോ കവലയ്ക്കൽ (630-666-7310), സെക്രട്ടറി സിബി പാത്തിക്കൽ (630-723-1112) എന്നിവരുമായി ബന്ധപ്പെടുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്