കെഎസിയുടെ ചെണ്ടമേള മത്സരം : ടീമുകളുടെ കുത്തൊഴുക്ക്; തീ പാറുന്ന ആവേശവുമായി അങ്കത്തട്ടിൽ ജൂലൈ 9ന് അരങ്ങേറും

JUNE 30, 2022, 6:12 AM

ഷിക്കാഗോ: അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ കേരളാ അസോസിയേഷൻ ഓഫ് ഷിക്കാഗോ ഈ വർഷത്തെ (2022) പിക്‌നിക്കും, ചെണ്ടമേള മത്സരവും സംയുക്തമായി നടത്തുന്നു. കേരളീയരുടെ തനത് പരമ്പരാഗത കലാരൂപങ്ങളിലൊന്നായ ചെണ്ടമേള മത്സരം ഇതാദ്യമായാണ് കേരളാ അസോസിയേഷൻ സംഘടിപ്പിക്കുന്നത്. ഈ മത്സരം 2022 ജൂലായ് 9-ാം തീയതി ശനിയാഴ്ച രാവിലെ 10 മണിമുതൽ ആരംഭിക്കുന്ന പിക്‌നിക്കിനോടനുബന്ധിച്ച് നടത്തുന്നതാണ്.

ചെണ്ടമേള മത്സരത്തിൽ വിജയികളാകുന്ന മൂന്ന് ടീമുകൾക്ക് കാഷ്‌പ്രൈസ് നൽകുന്നതായിരിക്കും. ഈ മത്സരത്തിന്റെ ഒന്നാം സമ്മാനമായ 1001 ഡോളർ സ്‌പോൺസർ ചെയ്തിരിക്കുന്നത് കുരുവിള ജെയിംസ് ഇടക്കുത്തറയിൽ ആണ്. രണ്ടാം സമ്മാനമായ 751 ഡോളർ സ്‌പോൺസർ ചെയ്തിരിക്കുന്നത് പ്രമോദ് സക്കറിയാസ്, മൂന്നാം സമ്മാനം 501 ഡോളർ സ്‌പോൺസർ ചെയ്തിരിക്കുന്നത് ജെയിംസ് ആലപ്പാട്ട്, ജെയ്‌സൺ പുതുശേരിൽ എന്നിവരാണ്,

വനിതാ ചെണ്ടമേള മത്സരത്തിന്റെ ഒന്നും രണ്ടും സമ്മാനങ്ങൾ സ്‌പോൺസർ ചെയ്തിരിക്കുന്നത് ജോസ് പനങ്ങാട് ആണ്. ആർക്കും പ്രയഭേദമമെന്യ ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
11 ഏക്കറിൽപ്പരം വിസ്തൃതിയുള്ള വുഡ്രിഡ്ജിലുള്ള കസ്റ്റാൽഡോ (3024, 71St. Street, Woodridge, IL 60517) പാർക്കിൽ വച്ചാണ് പിക്‌നിക്കും ചെണ്ടമേളവും നടക്കുന്നത്.

vachakam
vachakam
vachakam

പാർക്കിൽ വിവിധ കായിക മത്സരങ്ങൾക്കുള്ള പുൽത്തകിടികളും വോളിബോൾ, ഡിക്‌സ് ഗോൾഫ് കോഴ്‌സ്, പിക്‌നിക് ഏരിയ, ബൈക്ക് പാത്ത്, കുട്ടികൾക്കുള്ള പ്ലെ സ്റ്റേഷൻ തുടങ്ങിയവയുണ്ട്. പൂർണ്ണമായി ഒരു ദിവസം ആസ്വദിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഈ പാർക്കിൽ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കായി അസോസിയേഷൻ പ്രസിഡന്റ് ആന്റോ കവലയ്ക്കൽ (630-666-7310), സെക്രട്ടറി സിബി ജോസഫ് പാത്തിക്കൽ (630-723-1112), ചെണ്ടമേള മത്സരം കോ-ഓർഡിനേറ്റർ ബിനോയ് ജോർജ് (630-656-0033) എന്നിവരുമായി ബന്ധപ്പെടുക.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam