ജമ്മു കാശ്മീരില്‍ ഭീകരാക്രമണം: രണ്ട് പൊലീസുകാര്‍ ഉള്‍പ്പടെ നാലുപേര്‍ കൊല്ലപ്പെട്ടു 

JUNE 12, 2021, 5:41 PM

ശ്രീന​ഗർ: ജമ്മു കാശ്മീരിലെ ബാരാമുല്ല ജില്ലയിൽ സുരക്ഷാ സേനയെ ലക്ഷ്യമാക്കി ഭീകരർ നടത്തിയ വെടിവയ്പ്പിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് വീരമൃത്യു. 

ബാരാമുല്ലയിലെ സോപോർ നഗരത്തിൽ കേന്ദ്ര റിസർവ് പൊലീസ് സേനയുടേയും സി.ആർ.പി.എഫിന്റെയും സംയുക്ത പെട്രോളിംഗ് സംഘത്തിനു നേരെയാണ് ഭീകരർ വെടിയുതിർത്തത്. ആക്രമണത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥനടക്കം മൂന്ന് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ പറയുന്നു. 

ഭീരകരാക്രമണത്തിൽ രണ്ട് പ്രദേശവാസികൾ കൊല്ലപ്പെടുകയും മൂന്നുപേർക്ക് പരിക്കേറ്റതായും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

vachakam
vachakam
vachakam

പരിക്കേറ്റവരെ ഉടൻ സമീപത്തെ ആശുപത്രിയിലും പൊലീസുകാരനെ കരസേനയുടെ 92 ബേസ് ആശുപത്രിയിലേക്കും കൊണ്ടുപോയി. സംഭവത്തിനു പിന്നാലെ സെെന്യം പ്രദേശം വളഞ്ഞതായും കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും സി.ആർ.പി.എഫ് വക്താവ് പറഞ്ഞു. ആക്രമണത്തിനു പിന്നിൽ ലഷ്കർ ഇ തയ്ബ ഭീകരർ ആണെന്ന് കാശ്മീർ ഐ.ജി വിജയ് കുമാർ വ്യക്തമാക്കി.


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam