അമിതവണ്ണത്തെ കളിയാക്കി; ദി ഇക്കണോമിസ്റ്റിനെതിരെ നിയമ നടപടിക്കൊരുങ്ങി ഇറാഖി നടി

AUGUST 12, 2022, 10:10 AM

ബാഗ്ദാദ്: അമിതവണ്ണത്തെക്കുറിച്ചുള്ള ലേഖനത്തിൽ തന്റെ ചിത്രം പ്രസിദ്ധീകരിച്ച ബ്രിട്ടീഷ് മാധ്യമമായ ദി ഇക്കണോമിസ്റ്റിനെതിരെ ഇറാഖി നടി ഇനാസ് തലേബ് നിയമനടപടിക്കൊരുങ്ങുന്നു. 

ജൂലൈ 28ന് ഓൺലൈനിൽ പ്രസിദ്ധീകരിച്ച ‘അറബ് ലോകത്ത് സ്ത്രീകൾ പുരുഷന്മാരേക്കാൾ തടിച്ചിരിക്കുന്നത് എന്തുകൊണ്ട്’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് തലേബിന്റെ ചിത്രം ഉൾപ്പെടുത്തിയിരിക്കുന്നത്.

ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ, സംഭവം തനിക്ക് വരുത്തിയ വൈകാരികവും മാനസികവുമായ നാശത്തിന് നഷ്ടപരിഹാരം തേടുമെന്ന് തലേബ് പറഞ്ഞു. തലേബിന്റെ അഭിഭാഷക സാമന്ത കെയ്ൻ ബുധനാഴ്ച ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തു. 

vachakam
vachakam
vachakam

മാനനഷ്ടക്കേസിൽ നടിക്ക് വേണ്ടി വാദിക്കുന്നുണ്ടെന്നും മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ദി ഇക്കണോമിസ്റ്റിന് കത്തയച്ചിട്ടുണ്ടെന്നും അഭിഭാഷക വ്യക്തമാക്കി.

മെസൊപൊട്ടോമിയൻ സംസ്കാരത്തിലെ ചിത്രങ്ങൾ ഉൾപ്പെടുത്തിയുളള വസ്ത്രമണിഞ്ഞ് ബാബിലോണിയൻ സാംസ്കാരിക ഫെസ്റ്റിവലിന്റെ വാർഷിക പരിപാടിയിൽ ഇനാസ് തലേബ് പങ്കെടുത്തതിന്റെ ഫോട്ടോ ആണ് ലേഖനത്തിൽ ഉൾപ്പെടുത്തിയിരുന്നത്.

അറബ് രാജ്യങ്ങളിലെ വ്യാപകമായ സാമൂഹിക മാനദണ്ഡങ്ങളിലൊന്നാണ് വണ്ണമുളള സ്ത്രീകളെന്നും ലേഖനത്തിൽ പറയുന്നുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam