ഹിന്ദി എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക് ബുക്കര്‍ പുരസ്‌കാരം

MAY 27, 2022, 7:41 AM

എഴുത്തുകാരി ഗീതാഞ്ജലി ശ്രീയുടെ ഹിന്ദി നോവൽ 'Tomb of Sand' ബുക്കർ ഇന്റർനാഷണൽ പുരസ്ക്കാരം (International Booker Prize 2022) നേടി. റേത് സമാധിയുടെ പരിഭാഷയാണ് ഇത്. ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ നിർവഹിച്ചത് ഡെയ്‌സി റോക്‌വെലാണ്. 

റേത് സമാധിയുടെ ഇതിവൃത്തം ഇന്ത്യ പാക് വിഭജനകാലത്തെ ദുരന്തസ്മരണകളുമായി ജീവിക്കുന്ന വയോധിക പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നതാണ്.

ഗീതാഞ്ജലി ശ്രീയുടെ ജനനം  ഉത്തർപ്രദേശിലായിരുന്നുവെങ്കിലും ഇപ്പോൾ സ്ഥിരതാമസം ന്യൂഡൽഹിയിലാണ്.   'റേത് സമാധി' പുറത്തിറങ്ങിയത് 2018 ലാണ്.

vachakam
vachakam
vachakam

'റേത് സമാധി' ഇംഗ്ലീഷിനു പുറമെ ഫ്രഞ്ച്, ജർമൻ, സെർബിയൻ, കൊറിയൻ ഭാഷകളിലേക്കും പരിഭാഷപെടുത്തിയിട്ടുണ്ട്.  87 ൽ പ്രസിദ്ധീകരിച്ച ബേൽ പത്രയാണ് ഗീതഞ്ജലിയുടെ ആദ്യത്തെ കഥ. അതുപോലെ ആദ്യ നോവൽ 2000 ൽ പുറത്തിറങ്ങിയ 'മായ്' ആണ്.

ഗീതഞ്ജലി റേത് സമാധി ഉൾപ്പെടെ 5 നോവലുകൾ എഴുതിയിട്ടുണ്ട്. 50,000 പൗണ്ട് സമ്മാനത്തുക ഗീതാഞ്ജലിയും പരിഭാഷകയും പങ്കിടും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam