ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്‌സസിന്റെ പ്രവർത്തന ഉദ്ഘാടനം മെയ് 29ന്

MAY 26, 2022, 11:39 AM

മേയർ സജി ജോർജ് നിർവഹിക്കും, മുഖ്യാഥിതി ജേർണലിസ്റ്റ് അബ്രഹാം തോമസ്

ഡാലസ്: നോർത്ത് അമേരിക്കയിലെ മലയാളി മാധ്യമപ്രവർത്തകർ ഒത്തുചേർന്നു റജിസ്റ്റർ ചെയ്തു ആദ്യമായി പ്രവർത്തനം ആരംഭിച്ച  ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്‌സസിന്റെ പൊതുയോഗം മെയ് 29 ന്ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ഗാർലന്റിലെ ഇന്ത്യ ഗാർഡൻ ഓഡറ്റോറിയത്തിൽ വച്ച് നടക്കുന്നതാണ്. ഐ.പി.സി.എൻ.റ്റിയുടെ 2022-23 വർഷങ്ങളിലെ പ്രവർത്തന ഉദ്ഘാടനം സണ്ണിവെയിൽ സിറ്റി മേയറും മലയാളിയുമായ സജി ജോർജ് നിർവഹിക്കും. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്‌സസിന്റെ സ്ഥാപകാംഗവും അമേരിക്കയിലെ പ്രശസ്ത ജേർണലിസ്റ്റുമായ എബ്രഹാം തോമസ് യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തും.

അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവർത്തകനും സാഹിത്യകാരനും മുൻ പ്രസിഡന്റുമായ അബ്രഹാം തെക്കേമുറി, മുൻ പ്രസിഡന്റുമാരായ ബിജിലി ജോർജ്, സണ്ണി മാളയേക്കൽ, റ്റി.സി. ചാക്കോ, മാധ്യമപ്രവത്തകൻ ജോസഫ് മാർട്ടിൻ വിലങ്ങോലിൽ, കേരള അസോസയേഷൻ പ്രസിഡന്റ് ഹരിദാസ് തങ്കപ്പൻ, രാഷ്ട്രീയ സാമൂഹ്യ മാധ്യമ രംഗത്തെ പ്രശസ്തർ തുടങ്ങിയവർ യോഗത്തിൽ ആശംസകൾ അറിയിചു പ്രസംഗിക്കും.

vachakam
vachakam
vachakam

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്‌സസ് പ്രസിഡന്റ് സിജു വി. ജോർജ്, വൈസ് പ്രസിഡന്റ്  അഞ്ചു ബിജിലി, സെക്രട്ടറി സാം മാത്യു, ജോയിന്റ് സെക്രട്ടറി മീനു എലിസബത്ത്, ട്രഷറർ ബെന്നി ജോൺ, ജോയിന്റ് ട്രഷറർ പ്രസാദ് തയോടിക്കൽ എന്നിവരടങ്ങുന്നതാണ് പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്.

ഉദ്ഘാടന സമ്മേളനത്തിന്റെ വിജയത്തിനായി എല്ലാവരുടെയും സാന്നിധ്യ സഹകരണം സഹർഷം  സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി സാം മാത്യു അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam