ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലഡൽഫിയ ചാപ്റ്ററിന്റെ പ്രവർത്തനോദ്ഘാടനം എൽദോസ് കുന്നപ്പള്ളി എം.എൽ.എ നിർവ്വഹിക്കുന്നു

AUGUST 12, 2022, 9:59 AM

ഫിലഡൽഫിയ: സാഹോദരീയ പട്ടണമായ ഫിലാഡൽഫിയായിലെ മലയാളികളുടെ സംഘടനാപരമായും സാമൂഹിക പരമായും ഉണ്ടായിട്ടുള്ള ഉയർച്ചക്ക് എന്നും പിന്തുണ നൽകിയിട്ടുള്ള മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ്
നോർത്ത് അമേരിക്കയുടെ ഫിലഡൽഫിയ ചാപ്റ്ററിന്റെ പ്രവർത്തനോദ്ഘാടനം ഓഗസ്റ്റ് 22ന് തിങ്കളാഴ്ച വൈകിട്ട് 6:30ന് പമ്പ മലയാളി അസോസിയേഷന്റെ ഹാളിൽ വച്ച് പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പള്ളി നിർവ്വഹിക്കും (9726 Bustleton Ave, UNIT #1, Philadelphia, PA 19115)

വിവിധ പരിപാടികളോടുകൂടി നടത്തപ്പെടുന്ന പ്രസ്തുത സമ്മേളനത്തിൽ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, പത്ര പ്രവർത്തന മേഖലയിലെ പ്രമൂഖ വ്യക്തികൾ പങ്കെടുക്കും. പരിപാടികളിൽ പങ്കെടുക്കുവാനും പിന്തുണക്കുവാനും ഫിലാഡൽഫിയയിലെ എല്ലാ മലയാള അക്ഷര സ്‌നേഹികളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി ചാപ്റ്റർ പ്രസിഡന്റ് ജീമോൻ ജോർജ്, സെക്രട്ടറി അരുൺ കോവാട്ട്, ട്രഷറർ വിൻസെന്റ് ഇമ്മാനുവേൽ, രാജു ശങ്കരത്തിൽ (വൈസ് പ്രസിഡന്റ്), റോജീഷ് ശാമുവേൽ (ജോ.സെക്രട്ടറി), പി.സി. സിജിൻ (ജോ.ട്രഷറർ), ബോർഡ് ഡയറക്ടേഴ്‌സായ ജോർജ് ഓലിക്കൽ, ജോബി ജോർജ്, സുധാ കർത്ത, സുമോദ് നെല്ലിക്കാല, ജോർജ് നടവയൽ, ജിജി കോശി, ജിതാ നായർ എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: ജീമോൻ ജോർജ് (പ്രസിഡന്റ്): 267-970-4267, അരുൺ കോവാട്ട് (സെക്രട്ടറി): 215-681-4472, വിൻസെന്റ് ഇമ്മാനുവൽ (ട്രഷറാർ): 215-880-3341

vachakam
vachakam
vachakam

രാജു ശങ്കരത്തിൽ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam