ഹൈപ്പ് ദി ബീസ്റ്റ് സോളോ എക്‌സിബിഷൻ കൊച്ചിയിൽ ആരഭിക്കുന്നു

AUGUST 6, 2022, 12:17 AM

കൊച്ചി : പ്രശസ്ത പ്രോഡക്ട് ഡിസൈനറായ ആർടിസ്റ്റ് ബ്രിജേഷ് ദേവറെഡ്ഡി ഒരുക്കുന്ന ഹൈപ്പ് ദി ബീസ്റ്റ് സോളോ എക്‌സിബിഷൻ കൊച്ചിയിൽ ആരഭിക്കുന്നു. ഓഗസ്റ്റ് 9 മുതൽ നവംബർ 30 വരെ നീണ്ടുനിൽക്കുന്ന പ്രദർശനമാണ് സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. ഫോർട്ട് കൊച്ചിയിലെ കാശി ആർട്ട് ഗാലറിയിലാണ് ഈ പ്രദർശനം ഒരുങ്ങുന്നത്.

ഓഗസ്റ്റ് 9 മുതൽ വൈകിട്ട് 5:30 നാണ് പ്രദർശനം ആരംഭിക്കുക.ഫാഷനബിൾ ഉൽപ്പന്നങ്ങളോട്, പ്രത്യേകിച്ച് വസ്ത്രങ്ങളും ഷൂകളും സ്വന്തമാക്കുന്നതിൽ അങ്ങേയറ്റം താല്പര്യമുള്ള ഒരു വ്യക്തിയെയാണ് ഹൈപ്ബീസ്റ്റ് എന്ന് പൊതുവെ സൂചിപ്പിക്കുന്നത്.ഡൂഡിൽ ചിത്രങ്ങൾ അലേഖനം ചെയ്ത സ്‌നിക്കർസ് വസ്ത്രങ്ങൾ ഒക്കെയാണ് ഫാഷൻ പ്രേമികളെ കാത്തിരിക്കുന്നത്.

പ്രൊഡക്ട് ഡിസൈനിങ്ങിൽ ബിരുദധാരിയായ  ബ്രിജേഷ് ദേവറെഡ്ഡി നരവംശശാസ്ത്രജ്ഞൻ ഗസ്റ്റ് ലക്ചറർ, സീരിയൽ സംരംഭകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന ഒരു ബഹുമുഖ പ്രതിഭകൂടിയാണ്. 2013ൽ തിരുവനന്തപുരത്തെ ലാ ഗാലറി 360ൽ ഒരു സോളോ ഷോയും അടുത്ത വർഷം ചെന്നൈയിലെ ദക്ഷിണചിത്രയിൽ മറ്റൊരു സോളോ ഷോയും അടുത്ത വർഷം ലളിതകലാ അക്കാദമിയിൽ മറ്റൊരു സോളോ ഷോയും ആയിരുന്നു അദ്ദേഹത്തിന്റെ പ്രദർശനങ്ങൾ.

vachakam
vachakam
vachakam

ആദ്യത്തെ കേരള മ്യൂറൽ ആർട്ട് ഗ്രൂപ്പ് ഷോ, ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ് ആർട്ടിസ്റ്റ് എക്‌സിബിഷൻ, കൽക്കി സുബ്രഹ്മണ്യത്തിന്റെ പീസ് ബൈ പീസ് തുടങ്ങി നിരവധി ഇവെന്റുകൾ സംഘടിപ്പിച്ച് തന്റെ മികവ് തെളിയിച്ച  ക്യൂറേറ്ററായ ലത കുര്യൻ രാജീവാണ് ഹൈപ്പ് ദി സോളോ യുടെയും ക്യൂറേറ്റർകേരള ലളിതകലാ അക്കാദമിയുടെ ജനറൽ കൗൺസിൽ അംഗം കൂടിയാണ് ലത കുര്യൻ രാജീവ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam