ദാരംഗില്‍ പോലീസ് വെടിവയ്പ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവം സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തതായി ഹിമന്ത ബിശ്വ ശര്‍മ

SEPTEMBER 26, 2021, 8:47 AM

ഗുവാഹത്തി:അസമിലെ ദാരംഗില്‍ പോലീസ് വെടിവയ്പ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവം സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ.

സംഘര്‍ഷത്തിന് പിന്നില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടെന്നാണ് കരുതുന്നത്.പോപ്പുലര്‍ ഫ്രണ്ട് സംഘം സംഘര്‍ഷത്തിന്റെ തലേന്ന് പ്രദേശം സന്ദര്‍ശിച്ചതായും ഹിമന്ത വ്യക്തമാക്കി.

പ്രദേശത്തെ ജനങ്ങള്‍ക്ക് ഭക്ഷണ വിതരണത്തിനെന്ന പേരില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രദേശത്തെത്തി. കോളേജ് അധ്യാപകന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് ആരോപണം ഉയര്‍ന്നത്.

vachakam
vachakam
vachakam

ഇവരെയെല്ലാം അന്വേഷണ പരിധിയില്‍ കൊണ്ടുവരും. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് അസം സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തെഴുതിയിരുന്നു.

കുടിയൊഴിപ്പിക്കല്‍ നിര്‍ത്തിവെക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 60 കുടുംബങ്ങളെ മാത്രമേ ഇനി ഒഴിപ്പിക്കാനുള്ളൂ. അവിടെയെങ്ങനെ ആയിരക്കണക്കിന് ആളുകളെത്തി.

പ്രതിപക്ഷം സംഭവം മുതലെടുക്കാന്‍ ശ്രമിക്കുകയാണ്. പ്രദേശവാസികളാണ് പോലീസിന് നേരെ ആദ്യം ആക്രമണം നടത്തിയതെന്ന് ദൃശ്യങ്ങള്‍ മുഴുവന്‍ കണ്ടാല്‍ മനസ്സിലാകും.

vachakam
vachakam
vachakam

ദൃശ്യങ്ങള്‍ മുഴുവന്‍ കാണാതെയാണ് മാധ്യമങ്ങള്‍ വിമര്‍ശിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam