സൗദിയില്‍ ശക്തമായ കാറ്റും മഴയും

NOVEMBER 21, 2020, 10:38 PM

സൗദിയില്‍ ശക്തമായ കാറ്റും മഴയും. വെള്ളിയാഴ്​ച രാത്രി മുതല്‍ തുടങ്ങിയ മഴ ശനിയാഴ്​ച വൈകിയും തുടരുകയാണ്​. രാജ്യത്തിന്റെ വടക്കന്‍ ഭാഗങ്ങള്‍, പടിഞ്ഞാറന്‍ പ്രവി​ശ്യ, മധ്യ പ്രവിശ്യ എന്നിവിടങ്ങളിലെല്ലാം മഴ പല തോതില്‍ തുടരുകയാണ്​. ചിലയിടത്ത്​ ശക്തമായാണെങ്കില്‍ മറ്റിടങ്ങളില്‍ ചാറ്റല്‍ മഴയായാണ്​. പൊതുവേ ആകാശം മൂടിക്കെട്ടിയ അവസ്ഥയിലാണ്​.

യാംബു, അല്‍അയ്സ് മേഖലകളില്‍ വെള്ളി, ശനി ദിവസങ്ങളില്‍ മിതമായ തോതിലും ചിലയിടങ്ങളില്‍ സാമാന്യം ശക്തിയായും മഴ പെയ്തു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തി​ന്റെ മുന്നറിയിപ്പ് ശരിവെക്കുന്ന രീതിയില്‍ ഇടിയോടു കൂടിയ മഴയും കാറ്റും പല ഭാഗങ്ങളിലും പ്രകടമായതായി റിപ്പോര്‍ട്ടുണ്ട്.

vachakam
vachakam
vachakam

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS