അമേരിക്കൻ ലാറ്റിൻ കമ്മ്യൂണിറ്റിയുടെ ഷിക്കാഗോ ലീഡർ ഹെറാൾഡ് ഫിഗെറാഡോ

MAY 12, 2022, 11:05 AM

ഷിക്കാഗോ: ഹെറാൾഡ് ഫിഗെറാഡോ എന്ന് പേരുള്ള ഒരൊറ്റ മലയാളി മാത്രമേ അമേരിക്കയിലുïാകൂ. ആ പേരിനുടമ സമൂഹത്തിൽ പരക്കെ അറിയപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നു. 44 വർഷമായി ഷിക്കാഗോയിൽ താമസിക്കുന്ന ഈ കൊച്ചിക്കാരൻ ആദ്യകാല മലയാളികളുടെ പ്രതിനിധി തന്നെ കൊച്ചിയിൽ  സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂളിൽ പഠിക്കുമ്പോൾ യേശുദാസ് സീനിയറായിരുന്നു.
തേവര എസ്.എച്ച് കോളേജിൽ നിന്ന് ബി.കോം ബിരുദം നേടി. വൈകാതെ ഷിക്കാഗോയിലെത്തുകയും ബാങ്കിങ്ങിൽ ഉപരിപഠനം നേടുകയും ചെയ്തു. ബാങ്കിംഗ് രംഗത്തു നിന്ന് റിട്ടയർ ചെയ്തു.

ആർ.എൻ. ആയ ഭാര്യ മാർഗരറ്റും റിട്ടയർ ചെയ്തു വിശ്രമജീവിതത്തിൽ. ഏക സന്താനമാണ് പുത്രി  മെൽഫ. ബിക്കിയാണ് മരുമകൻ. ജാൻ കൊച്ചുമകൻ. കൊച്ചു കുടുംബം,  സന്തുഷ്ട കുടുംബം. കൊച്ചിയിലെ തോപ്പുംപടിയിൽ ജനിച്ച ഹെറാൾഡ് ഫിഗേറേഡോ സെന്റ് സെബാസ്റ്റ്യൻസ് പള്ളി ഇടവകാംഗമായിരുന്നു. ഇപ്പോൾ ഇല്ലിനോയിയിലെവെസ്റ്റ്‌മോïിലെ ഹോളി ട്രിനിറ്റി കാത്തലിക്  ഇടവകാംഗം. ഇത്രയുമാണ് ഹ്രസ്വ ജീവചരിത്രം.


vachakam
vachakam
vachakam

1978ൽ വിവാഹശേഷം അമേരിക്കയിലേക്ക്. ഭാര്യ മാർഗരറ്റ് (മെട്ടി) 1976 ൽ അമേരിക്കയിലെത്തിയിരുന്നു. പച്ചാളം സ്വദേശി ജേക്കബിന്റെയും തെരേസ ഫെർണാïസിന്റെയും മകൾ.  ഡൽഹിഹോളി ഫാമിലി ഹോസ്പിറ്റലിൽ നഴ്‌സിംഗ് പഠിച്ചു. ജീവിത പങ്കാളി എന്ന നിലയിൽ അമേരിക്കയിൽ തന്നെ കൊïുവന്നതിനു ഭാര്യയോട് നന്ദി! പാരമ്പര്യത്തിലും കത്തോലിക്കാ വിശ്വാസത്തിലും ഉറച്ചു മുന്നേറുന്ന ഹെറാൾഡ് ഫിഗെറാഡോ നിശബ്ദ സേവനവും കലവറയില്ലാത്ത വ്യക്തി ബന്ധങ്ങളും കൈമുതലായി സൂക്ഷിക്കുന്ന അപൂർവ വ്യക്തിത്വമാണ്.

അമ്മ ആലപ്പുഴക്കാരിയായ ആഗ്‌നസ് പഠിപ്പിച്ച പാഠങ്ങളാണ് ജീവിതത്തെ എന്നും നയിച്ചത്. അമ്മ പറയുമായിരുന്നു ശരിക്ക് വേïി നില കൊള്ളാൻ. നല്ലത് പറയാൻ വളരെ ബുദ്ധിമുട്ടാണെന്നും എന്നാൽ ചീത്ത പറയാൻ എളുപ്പമാണെന്നും പഠിപ്പിച്ചു. അത് പോലെ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധിക്കണമെന്നും അമ്മ പറയുമായിരുന്നു. ജീവിതത്തിൽ  അമ്മ പഠിപ്പിച്ച പാഠങ്ങൾ  വളരെയധികം സ്വാധീനിച്ചു.


vachakam
vachakam
vachakam

പിതാവ് സിൽവസ്റ്റർ പോർട്ട് ട്രസ്റ്റ് ഉദ്യോഗസ്ഥനായിരുന്നു. അമ്മ വീട്ടമ്മയും. നാല് മക്കളെ വളർത്തിയത് അമ്മയായിരുന്നു. കോൺവെന്റ് വിദ്യാഭ്യാസമുള്ള അമ്മ ഒരുപാട് പാരമ്പര്യങ്ങൾ പഠിപ്പിച്ചു. വൈകുന്നേരം കുടുംബ പ്രാർത്ഥന മുടക്കരുതെന്നതാണ്  മുഖ്യം. സെന്റ് ജോസഫിന്റെ ദിനമായ മാർച്ച് 19ന്, വീട്ടിലെ അൾത്താരയിൽ യൗസേപ്പ് പിതാവിനോടുള്ള അപേക്ഷകൾ എഴുതി വയ്ക്കും. അമ്മ പഠിപ്പിച്ച ഒരു ആചാരം.  മാർച്ച് 19 ചർച്ച് മാസ്‌ഡേയുമാണ്.

പലവിധ ആചാരങ്ങളും പോലെ ഡിസംബർ 24 ക്രിസ്മസ് ഈവിനു വലിയ കുടുംബത്തിൽ സമ്മാനങ്ങൾ കൈമാറുന്നു. അതിന്റെ സന്തോഷമൊന്നു വേറെ. അതിപ്പോഴും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു 'അന്നും ഇന്നും ഞാൻ എന്റെ കുടുംബത്തെ സ്‌നേഹിക്കുന്നു. ഇപ്പോൾ കൊച്ചുമകനോടൊപ്പം സമയം ചെലവഴിക്കുന്നത് ആസ്വദിക്കുന്നു. സ്‌കൂൾ കഴിഞ്ഞ് അവനെ കൂട്ടിക്കൊïു വരുന്നതാണ് ഏറ്റവും വലിയ സന്തോഷം,' ഹെറാൾഡ് പറയുന്നു.


'എന്റെ കൂട്ടുകാരെയും ഞാൻ ഏറെ ഇഷ്ടപ്പെടുന്നു. എന്റെ കമ്മ്യൂണിറ്റിയെയും സ്‌നേഹിക്കുന്നു. ഞാൻ എവിടെ നിന്നാണ് വരുന്നതെന്ന് എനിക്കറിയാം. എന്റെ അയൽപക്കത്തെയും ഞാൻ സ്‌നേഹിക്കുന്നു. അതൊരു അനുഗ്രഹമാണ്. ഭയപ്പെടേï, ദൈവം നമ്മോടൊപ്പമുï് എന്ന് ഉറച്ച് വിശ്വസിക്കുന്നു. 'ഞാൻ കൊച്ചിയിൽ വളർന്ന നാളുകളിലേക്ക് നോക്കുമ്പോൾ, കുടുംബവും സുഹൃത്തുക്കളും, വിവിധ സാംസ്‌കാരിക വൈവിധ്യങ്ങളും നിറഞ്ഞ കാലം ഓർമ്മയിലെത്തുന്നു. ക്രിസ്ത്യാനികൾ, ഹിന്ദുക്കൾ, മുസ്ലീങ്ങൾ, യഹൂദർ, ജൈനർ, സിഖുകാർ എല്ലാ സമുദായവും തോളോട് തോൾ ചേർന്ന് താമസിക്കുന്ന കൊച്ചി.

'ഇവിടെ അമേരിക്കയിലും അങ്ങനെ തന്നെ. വിവിധ സംസ്‌കാരങ്ങളിലും മതങ്ങളിലും പെട്ടവർ ഒരുമിച്ച് ജീവിക്കുന്നു. വംശീയ പാരമ്പര്യം  ദൈവത്തിന്റെ ദാനമാണ്.  ഒരു വംശവും വലുതും മറ്റുള്ളത് നിസാരവുമല്ല. നാമെല്ലാവരും ദൈവത്തിന്റെ സന്താനങ്ങളാണെന്നത് മറക്കരുത്. 'നമുക്കിടയിൽ എത്ര വൈജാത്യമുïെന്ന് നോക്കൂ കറുത്തവർ, വെളുത്തവർ, ബ്രൗൺ നിറമുള്ളവർ, ലാറ്റിനോകൾ, യൂറോപ്യൻ വംശജർ, ആഫ്രിക്കൻ ഏഷ്യൻ വംശജർ എന്നിങ്ങനെ.എങ്കിലും നാം അമേരിക്കക്കാർ എന്ന ആശയത്തിൽ ഒന്നിച്ചുചേരുന്നു,' ഹെറാൾഡ് മനസ് തുറക്കുന്നു.


അമേരിക്കയിൽ വന്ന കാലത്ത് ഇവിടെ ഇന്ത്യാക്കാർ കുറവ്. എല്ലാവരും തന്നെ തുടക്കക്കാർ. അപ്പാർട്ട്‌മെന്റുകളിൽ താമസം. സാധാരണ കാറുകൾ. പോരെങ്കിൽ താനുൾപ്പടെ പലർക്കും നാട്ടിലുള്ള വീട്ടുകാരെ സഹായിക്കണം. അങ്ങനെ പലവിധ  ഉത്തരവാദിത്തം. പക്ഷെ ജാതി മത ഭിന്നതകൾ തീരെ ഇല്ലായിരുന്നു. കത്തോലിക്കർ എല്ലാം ഇംഗ്ലീഷ് പള്ളിയിൽ പോയി. നമുക്ക് സ്വന്തം പള്ളികളോ റീത്ത് വ്യത്യാസമോ ഒന്നുമില്ലായിരുന്നു. നാല് പതിറ്റാï് കഴിഞ്ഞപ്പോഴേക്കും സ്ഥിതി മാറി. എല്ലാവരും തന്നെ നല്ല സ്ഥിതിയിൽ. നല്ല വീടും  മുന്തിയ കാറും. മിക്കവരുടെയും മക്കൾ നല്ല നിലയിലെത്തി. അങ്ങനെയല്ലാതുള്ള ചുരുക്കം ചിലരാണുള്ളത്.

എന്തുകൊïും നമ്മുടെ സമൂഹം അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. 'ഇതിനു പ്രധാനമായും നന്ദി പറയേïത് നഴ്‌സിംഗ് സമൂഹത്തോടാണ്. അവരാണ് നമുക്ക് വഴികാട്ടികളായത്,' ഹെറാൾഡ്  പറയുന്നു. ഈ വർഷം ജൂലൈ 5ന് അമ്മ ആഗ്‌നസിന്റെ 110-ാമത് ജന്മദിനമാണ്. 33 വർഷം മുൻപ് 1989ൽ അമ്മ മരിച്ചു. നാല് സഹോദരരിൽ ഇളയ ആളാണ്. മറ്റു മൂന്ന് പേരും കാലയവനികക്കുള്ളിൽ മറഞ്ഞു. ഷിക്കാഗോയിൽ വിവിധ സംഘടനകളുടെ തുടക്കക്കാരിൽ ഒരാളാണ് ഹെറാൾഡ് ഫിഗറാഡോ. പക്ഷെ നേതാവാകാൻ കടിപിടി കൂടിയിട്ടില്ല എന്ന് മാത്രം. അന്താരാഷ്ട്ര ജീവകാരുണ്യ സംഘടന 'കെയർ ആന്റ് ഷെയർ' യു.എസ്.എയുടെ സ്ഥാപകാംഗമാണ്.  ഇപ്പോൾ അമേരിക്കൻ കൊച്ചിൻ ക്ലബ്, കേരള ലാറ്റിൻ കാത്തലിക്‌സ് ഓഫ് ഷിക്കാഗോ, സേക്രഡ് ഹാർട്ട് കോളേജ് നോർത്ത് അമേരിക്ക അലുംമ്‌നി അസോസിയേഷൻ ഷിക്കാഗോ ചാപ്റ്റർ എന്നിവയുടെ പ്രസിഡന്റാണ്.


മിഡ് വെസ്റ്റ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്ക പ്രസിഡന്റ്, ഇന്ത്യൻ റോമൻ കാത്തലിക്‌സ് ഓഫ് നോർത്ത് അമേരിക്ക (ലാറ്റിൻ റൈറ്റ്) വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുï്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ സജീവ പ്രവർത്തകനെന്ന നിലയിൽ ജനമധ്യത്തിലിറങ്ങി. ഡെമോക്രാറ്റിക് പാർട്ടി അനുഭാവിയായിരുന്ന ഫിഗെറാഡോ ഇപ്പോൾ റിപ്പബ്‌ളിക്കൻ പാർട്ടിയുടെ സഹയാത്രികനാണ്.

സഞ്ചാരപ്രിയനായ ഫിഗെറാഡോ ഓസ്‌ട്രേലിയ, റഷ്യ, ചൈന, മലേഷ്യ, സിങ്കപ്പൂർ, ഇറ്റലി, നോർവെ, സ്‌കോട്ട്‌ലാൻഡ്, ഫിൻലാൻഡ്, സ്വിറ്റ്‌സർലാൻഡ്, ഇസ്രയേൽ, മെക്‌സിക്കോ, വെസ്റ്റ് ഇൻഡീസ്, കരീബിയൻ ഐലന്റ്‌സ് തുടങ്ങി നിരവധി രാജ്യങ്ങൾ സന്ദർശിച്ചിട്ടുï്. അമേരിക്കയിലെ 50 സ്റ്റേറ്റുകളിലും കറങ്ങി. ലളിതമായ ജീവിത രീതികളും വിനയത്തോടെയുള്ള പെരുമാറ്റവും ആർദ്രമായ വാക്കുകളുമാണ് ഫിഗെറാഡോയെ വ്യത്യസ്തനാക്കുന്നത്.


'ഞാനാണ്, ഞാനാണ് നേതാവ്' എന്ന് ഭാവിക്കുന്നവർ നേതാക്കളല്ല. യഥാർത്ഥ നേതാവ് ഒരു സേവകനായിരിക്കും, ഭൃത്യനായിരിക്കും ഈ സ്വഭാവ സവിശേഷതകളുള്ള സമൂഹത്തിലെ അപൂർവം ചില വ്യക്തിത്വങ്ങളിലൊരാളാണ് ഹെറാൾഡ് ഫിഗെറാഡോ. ഹൂസ്റ്റണിൽ നടന്ന 'നേർകാഴ്ച' കുടുംബ സംഗമത്തിൽ ഹെറാൾഡ് ഫിഗെറാഡോയെ പൊന്നാട അണിയിച്ച് ആദരിക്കുകയുïായി. ഷിക്കാഗോ ലാറ്റിൻ കാത്തലിക് കമ്മ്യൂണിറ്റി ലീഡർഷിപ്പ് അവാർഡ്, കേരള അസോസിയേഷൻ ഓഫ് ഷിക്കാഗോയും കേരള കൾച്ചറൽ സെന്റർ ഓഫ് ഷിക്കാഗോയും. നൽകിയ കമ്മ്യൂണിറ്റി അവാർഡ് എന്നിവ എടുത്തു പറയേïതാണ്.


എല്ലാ പ്രവർത്തനങ്ങൾക്കും ഭാര്യ മാർഗരറ്റും ഏക മകൾ മെൽഫയും കുടുംബവും തുണയുïായിരുന്നു. ജീവിതത്തിന്റെ ഓരോ ചുവടുകളിലും ഉത്സാഹവും പ്രചോദനവും പ്രേരണയുമായി അവർ നിലകൊïു. അവരില്ലാതെ തനിക്ക് ഒന്നും നേടാനാവില്ലെന്ന് ഹെറാൾഡ് പറയുന്നു. വിശ്രമകാലം  ജീവിതം തന്ന നന്മകൾ ആസ്വദിക്കുന്നു. കഴിയുന്നത്ര പേരെ സഹായിച്ചും വിശ്വാസത്തിൽ ഉറച്ചും മുന്നോട്ടു പോകണം. ആയുസും ആരോഗ്യവും തന്ന ജഗദീശ്വരന് നന്ദി പറയണം.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam