വിഴിഞ്ഞം തുറമുഖ നിർമ്മാണം വൈകിപ്പിക്കരുതെന്ന് സർക്കാർ

OCTOBER 23, 2021, 11:26 AM

ആവശ്യങ്ങൾ അദാനി ഗ്രൂപ്പ് എഴുതി നൽകും, കൗണ്ട്ഡൗൺ തുടങ്ങാൻ തുറമുഖ വകുപ്പ്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം 2022 നവംബറിൽ പ്രവർത്തന സജ്ജമാക്കണമെന്ന് സർക്കാർ അദാനി ഗ്രൂപ്പിന് വീണ്ടും നിർദേശം നൽകി. 2023 ഡിസംബറിൽ പൂർത്തിയാക്കാമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് അദാനി ഗ്രൂപ്പ്. സർക്കാർ എന്തൊക്കെ ചെയ്തുകൊടുക്കണമെന്ന് എഴുതി നൽകാൻ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർദേശം നൽകി.

വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (വിസിൽ) എം.ഡി ഗോപാലകൃഷ്ണൻ ആവശ്യങ്ങൾ തുറമുഖ വകുപ്പിന് സമർപ്പിക്കും. പിന്നാലെ വർക്ക് കൗണ്ട്ഡൗൺ കലണ്ടർ തുറമുഖ വകുപ്പ് പുറത്തിറക്കും. കുറച്ച് ഭൂമി കൂടി ഏറ്റെടുത്ത് നൽകണമെന്നാണ് അദാനി ഗ്രൂപ്പ് ആവശ്യപ്പെടുന്നത്. ഇതിനായി റവന്യൂ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും നടപടികൾ ആരംഭിച്ചതായും മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. 

vachakam
vachakam
vachakam

360 ഏക്കർ ഭൂമി അദാനി ഗ്രൂപ്പിന് കൈമാറിയിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കലും കപ്പൽച്ചാലിന് ആഴംകൂട്ടലും യാർഡ് നിർമ്മാണവും പൂർത്തിയാക്കിയ ശേഷമേ അദാനി ഗ്രൂപ്പ് പാർപ്പിട സമുച്ചയവും വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും നിർമ്മിക്കുകയുളളൂ.

ആയിരം ദിവസത്തിനുളളിൽ പൂർത്തീകരിക്കുമെന്നാണ് 2015 ആഗസ്റ്റിൽ കരാർ ഒപ്പിടുമ്പോൾ ഗൗതം എസ്. അദാനി അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വേദിയിലിരുത്തി പ്രഖ്യാപിച്ചത്. ലോക്ക്ഡൗണിന്റെ പേരിൽ 34 ദിവസം അധികം നൽകി. അതുകഴിഞ്ഞ് ഒരു വർഷം നീട്ടി നൽകി. ഓഖി ചുഴലിക്കാറ്റ്, പാറ ക്ഷാമം, കൊവിഡ് തുടങ്ങി 21 കാരണങ്ങളാണ് പദ്ധതി വൈകാൻ കാരണമെന്ന് അദാനി ഗ്രൂപ്പ് പറയുന്നു.

'വിഴിഞ്ഞം തുറമുഖ പദ്ധതി അതിവേഗം നടപ്പിലാക്കുക എന്നത് സർക്കാരിന്റെ അഭിമാന പ്രശ്‌നമാണ്. അടുത്ത വർഷം പൂർത്തീകരിച്ചേ പറ്റൂവെന്ന് അദാനി ഗ്രൂപ്പിനോട് പറഞ്ഞിട്ടുണ്ട്' എന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam