ദത്ത് നൽകൽ കേസ് ഊരാക്കുടുക്കായി ഒത്തുതീർപ്പിന് സർക്കാർ

OCTOBER 23, 2021, 1:35 PM

അനുപമയുടെ പരാതി അട്ടിമറിച്ചത് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: തന്റെ കൈയിൽ നിന്ന് തട്ടിയെടുത്ത് ദത്ത് നൽകിയ നവജാതശിശുവിനെ തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ മുൻ എസ്.എഫ്. ഐ പ്രവർത്തകയായ അനിതയും ഭർത്താവും മുൻ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവുമായ അജിത്തും നിരാഹാരം ആരംഭിച്ചിരിക്കെ, സംഭവം ശിശുക്ഷേമ സമിതിക്കും പാർട്ടിക്കും ഊരാക്കുകുടുക്കായി. അനുപമയിൽ നിന്ന് കുഞ്ഞിനെ തട്ടിയെടുക്കാനും ദത്ത് നൽകാനും ഇടയായ സംഭവങ്ങളിൽ ബന്ധുക്കൾക്കും പാർട്ടി നേതാക്കളായ ചിലർക്കും ബന്ധമുണ്ടെന്ന വിവരം പുറത്തായതോടെ ഗൂഡാലോചന ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം ശക്തമാക്കി. 

കുട്ടിയെ തട്ടിയെടുക്കുകയും ശിശുക്ഷേമ സമിതിക്ക് കൈമാറിയ ഉടൻ ആന്ധ്ര സ്വദേശികൾക്ക് ദത്ത് നൽകുകയും ചെയ്തതിന് പിന്നിൽ വ്യക്തമായ ആസൂത്രണം നടന്നതിന്റെ ചില രേഖകൾ പൊലീസിന് ലഭിച്ചതോടെ സംഭവത്തിൽ ക്രിമിനൽ നടപടിപ്രകാരമുള്ള അന്വേഷണവും തെളിവ് ശേഖരണവും ആരംഭിച്ചുകഴിഞ്ഞു.

vachakam
vachakam
vachakam

ചോരക്കുഞ്ഞിനെ മാതാവിൽ നിന്ന് തട്ടിയെടുത്ത് കൈമാറിയ രീതിയ്‌ക്കെതിരെ പൊതുസമൂഹത്തിലും സർക്കാരിനും പൊലീസിനുമെതിരെ പ്രതിഷേധം ശക്തമായിരിക്കെയാണ് അനിതയും ഭർത്താവും പ്രത്യക്ഷ സമരവുമായി രംഗത്തെത്തിയത്. ഇത് സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കുമെന്ന് മനസിലാക്കി ആരോഗ്യ മന്ത്രി വീണാ ജോർജ് ഇന്ന് (ഒക്ടോബർ 23) രാവിലെ അനുപമയുമായി സംസാരിച്ചു.

പ്രസവിച്ച് മൂന്നുദിവസം കഴിഞ്ഞപ്പോൾ അനുപമയുടെ പിതാവും സി.പി.എം പ്രാദേശിക നേതാവുമായ ജയചന്ദ്രൻ കുഞ്ഞിനെ ബലമായി ശിശുക്ഷേമ സമിതിയെ ഏൽപ്പിക്കുകയായിരുന്നെന്നാണ് പരാതി. 2020 ഒക്ടോബർ 19നാണ് അനുപമ ആൺകുഞ്ഞിന് ജന്മം നൽകിയത്. ഡി.വൈ.എഫ്.ഐ പ്രവർത്തകനായ അജിത്തുമായി അനുപമ പ്രണയത്തിലായിരുന്നു. വിവാഹിതനായിരുന്ന അജിത്തുമായുള്ള ബന്ധം വീട്ടുകാർ എതിർത്തിരുന്നു.

ഇതേതുടർന്നാണ് കുഞ്ഞിനെ അനുപമയിൽ നിന്ന് ബലമായി വേർപ്പെടുത്തിയത്. കുഞ്ഞിനെ കടത്തിയതിൽ ശിശുക്ഷേമ സമിതിക്കും പങ്കുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഒക്ടോബർ 22 ന് രാത്രിയിലാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ ഏൽപ്പിച്ചതെന്നാണ് ജയചന്ദ്രൻ പറയുന്നത്. കുട്ടിയെ ഏൽപ്പിച്ചുവെന്ന് പറയുന്ന ദിവസം അമ്മത്തൊട്ടിൽ പ്രവർത്തിച്ചിരുന്നില്ല. അതിനാൽ തന്നെ ശിശുക്ഷേമ സമിതി തലപ്പത്തുള്ളവർ അറിഞ്ഞുകൊണ്ട് തന്നെയാണ് കുഞ്ഞിനെ അവിടെ ജയചന്ദ്രൻ എത്തിച്ചതെന്നാണ് റിപ്പോർട്ട്.

vachakam
vachakam
vachakam

സഹോദരിയുടെ വിവാഹം കഴിഞ്ഞ് കുഞ്ഞിനെ തിരിച്ച് തരാമെന്ന് പറഞ്ഞിരുന്ന സമയം കഴിഞ്ഞിട്ടും കുട്ടിയെ കിട്ടാതെ വന്നതോടെയാണ് അനുപമ നിയമവഴിയിലേക്ക് കടന്നത്. എന്നാൽ പാർട്ടി ജില്ലാ നേതൃത്വത്തിന്റെ ഇടപെടൽ ഉണ്ടായിരുന്നതിനാൽ പൊലീസ് അന്വേഷണവും ഇഴഞ്ഞുനീങ്ങി. പ്രശ്‌നം മാദ്ധ്യമങ്ങൾ ഏറ്റെടുത്തതോടെയാണ് പാർട്ടിയും ശിശുക്ഷേമ സമിതിയും പ്രതിരോധത്തിലായത്.

പൊലീസിന് പരാതി നൽകി മാസങ്ങൾ കഴിഞ്ഞാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൊടുത്തുവെന്ന് അനുപമയുടെ അച്ഛൻ ജയചന്ദ്രൻ വെളിപ്പെടുത്തിയത്. എന്നാൽ അതിനിടെ കുഞ്ഞിനെ ആന്ധ്രാപ്രദേശിലെ ദമ്പതികൾക്ക് ദത്ത് നൽകിയിരുന്നു. ദത്ത് നൽകിയെന്ന് ഉറപ്പാക്കിയ ശേഷമാണ് ജയചന്ദ്രൻ ഇക്കാര്യം വെളിപ്പെടുത്തിയത്. മാത്രമല്ല കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് ലഭിച്ച ദിവസം കിട്ടിയത് ആൺകുട്ടിയല്ല പെൺകുട്ടിയെന്നാണ് രേഖപ്പെടുത്തിയത്.

അന്നേദിവസം മറ്റൊരു കുട്ടിയെകൂടി ലഭിച്ചിരുന്നു. അത് അനുപമയുടെ കുട്ടിയല്ലെന്ന് തെളിഞ്ഞിട്ടുണ്ട്. അപ്പോൾ ദത്ത് നൽകിയത് അനുപമയുടെ കുട്ടിയാണെന്നാണ് വ്യക്തമാകുന്നത്. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ ഡി.എൻ.എ പരിശോധന നടത്തിയേ മതിയാകൂ. സംഭവത്തിൽ പൊലീസ് അന്വേഷണത്തിനെതിരെയും ആക്ഷേപങ്ങളുണ്ട്.

കുഞ്ഞിനെ തട്ടിയെടുത്ത അച്ഛനെതിരെ പരാതി നൽകിയിട്ടും കുട്ടിയെ കണ്ടെത്താൻ പോലീസ് അന്വേഷണം നടത്താത്തതും ഗുരുതരമായ ഗുരുതര വീഴ്ചയാണ്. സ്വതന്ത്രമായി പ്രവർത്തിക്കേണ്ട ശിശുക്ഷേമ സമിതി പാർട്ടി നിർദ്ദേശപ്രകാരം ഒരു കുടുംബ വിഷയത്തിൽ പക്ഷപാതം കാട്ടിയെന്നത് ഗുരുതരമായ സ്ഥിതി വിശേഷമാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam