മലദ്വാരത്തില്‍ ഒളിപ്പിച്ച്‌ കടത്തിയത് 40 ലക്ഷം രൂപയുടെ സ്വര്‍ണം

JULY 21, 2021, 6:54 PM

ചെന്നൈ: ലക്ഷക്കണക്കിന് രൂപ വിലവരുന്ന സ്വർണം മിശ്രിത രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച കടത്താൻ ശ്രമിച്ച യാത്രക്കാരൻ ചെന്നൈ വിമാനത്താവളത്തിൽ കസ്‌റ്റംസ് പരിശോധനയിൽ പിടിയിലായി. ദുബായിൽ നിന്നും ചെന്നൈയിലെത്തിയ ഇയാൾ 810 ഗ്രാം 24 കാരറ്റ് സ്വർണമാണ് കടത്തിക്കൊണ്ടുവന്നതെന്ന് കസ്‌റ്റംസ് അറിയിച്ചു.

നാല് കെട്ടുകളിലായി മിശ്രിത രൂപത്തിലാക്കി മലദ്വാരത്തിൽ സൂക്ഷിച്ച സ്വർണമാണ് പിടികൂടിയത്.

 പുരുഷന്മാർക്ക് 50,000 രൂപയിൽ താഴെ മാത്രം വിലവരുന്ന 20 ഗ്രാം സ്വർണമേ വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവരാൻ അനുമതിയുള‌ളു. സ്‌ത്രീകൾക്ക് ഒരു ലക്ഷവും.

vachakam
vachakam
vachakam

മുൻപ് ജനുവരി മാസത്തിലും മൂന്ന് ദിവസങ്ങളിലായി ചെന്നൈയിൽ ഒൻപത് കിലോയോളം സ്വർണം കടത്തിക്കൊണ്ടുവന്നത് പിടികൂടിയിരുന്നു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam