സർവ്വീസ് സഹകരണ ബാങ്കിൽ സ്വർണ പണയം തിരിമറി നടത്തിയ കേസ്: യുവതി അറസ്റ്റിൽ

NOVEMBER 12, 2025, 7:55 PM

ആലപ്പുഴ: ആലപ്പുഴയിലെ ബുധനൂർ സർവ്വീസ് സഹകരണ ബാങ്കിൽ സ്വർണ പണയം തിരിമറി നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ.

ബുധനൂർ സ്വദേശിയായ രാഹുൽ 2022 ൽ ബുധനൂരിലെ സർവ്വീസ് സഹകരണ ബാങ്കിൽ അഞ്ചേകാൽ പവൻ സ്വർണാഭരണങ്ങൾ പണയം വച്ചിരുന്നു.

കഴിഞ്ഞ മാസം തിരിച്ചെടുക്കാൻ എത്തിയപ്പോൾ സ്വർണം ബാങ്കിൽ ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് മാന്നാർ പൊലിസിൽ പരാതി നൽകിയതോടെയാണ് തട്ടിപ്പ് പുറത്തായത്.കേസിൽ  ബാങ്കിലെ മുൻ സെക്രട്ടറി ഇൻ ചാർജ് അനീഷയാണ് അറസ്റ്റിലായത്. 

vachakam
vachakam
vachakam

 ബുധനൂർ സഹകരണ ബാങ്കിൽ പണയം വെച്ച സ്വർണം ഉടമയുടെ അറിവോ സമ്മതമോ കൂടാതെ അവിടെ നിന്നും എടുത്ത് എണ്ണക്കാട്ടുള്ള മറ്റൊരു ബാങ്കിൽ പണയം വെച്ച് സ്വന്തം ആവശ്യത്തിനായി ഉദ്യോഗസ്ഥ കൂടുതൽ പണം വാങ്ങിയാണ് കണ്ടെത്തൽ.

ഇതോടെ 2022 ൽ സെക്രട്ടറി ഇൻ ചാർജ് ആയിരുന്ന അനീഷക്കെതിരെ വിശ്വാസവഞ്ചന, വ്യാജരേഖ ചമക്കൽ എന്നീ വകുപ്പുകൾ ചേർത്ത് പൊലീസ് കേസെടുത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam