വടക്കൻ ഗോവയിലെ അർപോറയിലുള്ള ബിർച്ച് ബൈ റോമിയോ ലെയ്ൻ നൈറ്റ്ക്ലബിൽ 23 പേരുടെ മരണത്തിനിടയാക്കിയ തീപിടുത്തത്തിൽ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
'ഇരുപത്തിമൂന്ന് പേർ മരിച്ചിട്ടുണ്ട്... മൂന്ന് സ്ത്രീകളുണ്ട്. ഇരുപത് പുരുഷന്മാരുണ്ട്' സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപിടുത്തമുണ്ടായതെന്ന് സംശയിക്കുന്നതിനാൽ ഉന്നതതല അന്വേഷണം ആരംഭിച്ചു. ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സാവന്ത് ഉറപ്പ് നൽകി.
അഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കിയതിന് ശേഷം അടുക്കള ഭാഗത്ത് നിന്നാണ് മൃതദേഹങ്ങൾ പ്രധാനമായും കണ്ടെടുത്തതെന്ന് റിപ്പോർട്ട് ചെയ്യുന്നു. തീവ്രമായ പുക ശ്വസിച്ചാണ് മരിച്ചവരിൽ അധികപേരുടെയും മരണം സംഭവിച്ചത്. മൂന്നുപേർക്ക് മാത്രമാണ് ഗുരുതരമായി പൊള്ളലേറ്റത്.
പ്രദേശത്തെ എല്ലാ നിശാക്ലബ്ബുകളിലും ഫയർ സുരക്ഷാ ഓഡിറ്റ് നടത്താനും ആവശ്യമായ സുരക്ഷാ അനുമതികളില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാനും അധികൃതർ തീരുമാനിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
