ജോർജ് തോട്ടപ്പുറം കൺവൻഷൻ ഘോഷയാത്ര ചെയർമാൻ

MAY 26, 2022, 7:09 PM

ഷിക്കാഗോ: കെ.സി.സി.എൻ.എ. കൺവൻഷന്റെ ആരംഭദിവസമായ ജൂലൈ 21-ാം തീയതി വൈകിട്ട് കൺവൻഷന്റെ ഉദ്ഘാടനത്തിന് മുമ്പായി നടക്കുന്ന കൺവൻഷൻ ഘോഷയാത്രയുടെ ചെയർമാനായി ജോർജ് തോട്ടപ്പുറത്തിനെ തെരഞ്ഞെടുത്തു. ക്‌നാനായ കൺവൻഷനിലെ ഏറ്റവും പകിട്ടേറിയ ഒരു കാഴ്ചയാണ് കൺവൻഷൻ ഉദ്ഘാടത്തിന് മുമ്പായി എല്ലാ അംഗസംഘടനകളും നയിക്കുന്ന വർണ്ണപ്പകിട്ടാർന്ന ഘോഷയാത്ര.

ഇത്തവണത്തെ കൺവൻഷനിലെ ഘോഷയാത്ര ഏറ്റവും മഹനീയമാക്കുവാനുള്ള അണിയറയിലാണ് മുൻ ഷിക്കാഗോ കെ.സി.എസിന്റെ പ്രസിഡന്റും മികവുറ്റ സംഘാടകനുമായ ജോർജ് തോട്ടപ്പുറത്തിന്റെ നേതൃത്വത്തിലുള്ള കമ്മറ്റി. ജോർജ് തോട്ടപ്പുറം ചെയർമാനായി നയിക്കുന്ന കമ്മറ്റിയിൽ ജോസ് മമ്പിള്ളിയിൽ, കവിത നീരാട്ടുപാറ, ജസ്‌മോൻ പുറമഠത്തിൽ, സാബു തെക്കേവട്ടത്തറ, ജോളി മ്യാലിൽ എന്നിവർ കോ-ചെയർമാൻമാരായി ഈ ഘോഷയാത്ര കമ്മറ്റിയ്ക്ക് നേതൃത്വം നൽകുന്നു. കെ.സി.സി.എൻ.എ. എക്‌സിക്യൂട്ടീവ് അംഗം ഷിജു അപ്പോഴിയിൽ ആണ്.

ഈ കമ്മറ്റിയുടെ കെ.സി.സി.എൻ.എ. ലെയ്‌സൺ ആയി പ്രവർത്തിക്കുന്നത്. ജൂലൈ 21-ാം തീയതി 5 മണിക്ക് ക്‌നായി തോമാ നഗറിൽ വച്ച് നടക്കുന്ന ഘോഷയാത്രയിൽ ന്യൂയോർക്ക്, ഡിട്രോയിറ്റ്, ഫിലാഡൽഫിയ, ഡാളസ്, ഒഹായോ, മിനസോട്ട, കാനഡ, താമ്പ, വാഷിംഗ്ടൺ, സാൻ അന്റോണിയോ, ഹൂസ്റ്റൺ, ബോസ്റ്റൺ, മയാമി, ലാസ്‌വേഗസ്, സാക്രമന്റോ, അറ്റ്‌ലാന്റ, അരിസോണ, ലോസ് ആഞ്ചൽസ്, സാൻഹൊസെ, ഷിക്കാഗോ എന്നീ ക്രമത്തിൽ കെ.സി.സി.എൻ.എ.യുടെ എല്ലാ അംഗസംഘടനകളും പങ്കെടുക്കുന്നു.

vachakam
vachakam
vachakam

ക്‌നാനായ സംസ്‌ക്കാരം, ആഘോഷ വിതാനങ്ങൾ, വർണ്ണപ്പൊലിമ, അച്ചടക്കം തുടങ്ങിയ ഘടകങ്ങൾ നിർണ്ണയിച്ചാണ് മികച്ച ഘോഷയാത്ര സംഘടിപ്പിക്കുന്നവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുന്നതെന്ന് ചെയർമാൻ ജോർജ് തോട്ടപ്പുറം അറിയിച്ചു. ഈ വർഷത്തെ കൺവൻഷൻ ഘോഷയാത്ര ഗാംഭീരമാക്കുവാൻ തയ്യാറെടുക്കുന്ന ജോർജ് തോട്ടപ്പുറം നേതൃത്വം നൽകുന്ന കമ്മറ്റിയെ കെ.സി.സി.എൻ.എ. എക്‌സിക്യൂട്ടീവിന്റെ പേരിൽ കെ.സി.സി.എൻ.എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടിൽ അഭിനന്ദിച്ചു.

കെ.സി.സി.എൻ.എ. കൺവൻഷൻ ഘോഷയാത്രക്കുറിച്ചുള്ള സംശയങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കും ചെയർമാൻ ജോർജ് തോട്ടപ്പുറം (847-975- 9239), കോ-ചെയേഴ്‌സായ കവിത നീരാട്ടുപാറ (647-780-7043), സാബു തെക്കേവട്ടത്തറ (917-412-4198), ജസ്‌മോൻ പുറമഠത്തിൽ (224-766- 9695), ജോസ് മാമ്പള്ളിൽ (408-836-5804), ജോളി മ്യാലിൽ (516-519-9038), ഷിജു അപ്പോഴി (818-522-2301) എന്നിവരുമായി ബന്ധപ്പെടണമെന്ന് കെ.സി.സി.എൻ.എ. സെക്രട്ടറി ലിജോ മച്ചാനിക്കൽ അറിയിച്ചു.

സൈമൺ മുട്ടത്തിൽ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam