ബിജെപി മുന്‍നേതാവ് ഋഷി പല്‍പ്പു കോണ്‍ഗ്രസില്‍ 

SEPTEMBER 26, 2021, 5:21 PM

തിരുവനന്തപുരം: കൊടകര കുഴൽപ്പണ വിവാദത്തിൽ നേതൃത്വത്തെ വിമർശിച്ചതിന്റെ പേരിൽ ബിജെപിയിൽ നിന്നും പുറത്താക്കപ്പെട്ട ഋഷി പൽപ്പു കോൺഗ്രസിൽ ചേർന്നു. 

കെപിസിസി പ്രസിഡന്റ് കെ സുധാകരൻ കോൺഗ്രസിന്റെ പ്രാഥമികാംഗത്വം നൽകി. സാമൂഹ്യരംഗത്ത് ഒട്ടേറെ പ്രവർത്തനങ്ങൾ ചെയ്ത ആളാണ്.

തൃശൂരിൽ വലിയ അടിത്തറയുള്ള ഋഷിയുടെ വരവ് പാർട്ടിക്ക് മുതൽക്കൂട്ടാകുമെന്ന് സുധാകരൻ പറഞ്ഞു.

vachakam
vachakam
vachakam

ബിജെപിയുടെ പോഷക സംഘടന ഒബിസി മോർച്ചയുടെ സംസ്ഥാന ഉപാധ്യക്ഷനായിരിക്കുമ്ബോഴാണ് ഋഷി പൽപ്പു നടപടി നേരിട്ടത്. കുഴൽപ്പണ വിവാദത്തെ തുടർന്ന് ബിജെപി തൃശൂർ ജില്ലാ നേതൃത്വത്തേ പിരിച്ചു വിടണം എന്നാവശ്യപ്പെട്ട് ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെയാണ് ഇയാളെ ബിജെപി പുറത്താക്കിയത്.

കെ സുധാകരന്റെ അധ്യക്ഷനായതിനു ശേഷം ശക്തമായ പാർട്ടി സംവിധാനത്തിലേക്ക് കോൺഗ്രസ് മാറുന്നുവെന്ന് ഋഷി പൽപ്പു പറഞ്ഞു.

ശരിയായ ദിശയിലെത്തിയ കോൺഗ്രസിലേക്ക് വരുന്നത് വലിയ അഭിമാനമാണുള്ളതെന്നും അതിന് നന്ദി പറയുന്നത് കെപിസിസി അധ്യക്ഷൻ കെ സുധാകരനോടാണെന്നും റിഷി പൽപ്പു പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam