തിരുവനന്തപുരം: വര്‍ക്കലയില്‍ മര്‍ദനമേറ്റ വിദേശ പൗരന്‍ പൊലീസിനോട് പറഞ്ഞ പേര് വിവരങ്ങള്‍ വ്യാജമെന്ന് കണ്ടെത്തി. മര്‍ദനമേറ്റയാള്‍ ഗ്രീസ് സ്വദേശിയാണെന്നും പേര് റോബര്‍ട്ട് ആണെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇരുചക്ര വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ഇസ്രയേല്‍ സ്വദേശിയാണെന്ന് കണ്ടെത്തുകയായിരുന്നു.
പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്ന പേരും പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമാണ്. ബീച്ചില്‍ കുളിക്കാനിറങ്ങിയ ഇയാളെ വാട്ടര്‍ സ്പോര്‍ട്സ് നടത്തുന്ന തൊഴിലാളികള്‍ മര്‍ദിച്ചുവെന്നായിരുന്നു പരാതി. കഴിഞ്ഞ ദിവസം ഇയാളുടെ ഫോണ്‍ ബീച്ചില്‍ നഷ്ടമായിരുന്നു. ഫോണ്‍ അന്വേഷിച്ച് ബീച്ചിലെത്തിയ ഇയാള്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങി. എന്നാല്‍ ഈ സമയം വാട്ടര്‍ സ്പോര്‍ട്സ് നടത്തിപ്പുകാരായ തൊഴിലാളികള്‍ വിദേശിയെ കടലില്‍ ഇറങ്ങാന്‍ അനുവദിച്ചില്ല. പിന്നാലെ വാക്കേറ്റമുണ്ടായെന്നാണ് പരാതി. കണ്ണിന് പരിക്കേറ്റ ഇയാളെ പൊലീസ് ഇടപെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
