തമോഗർത്തത്തിന്റെ ശബ്ദം പിടിച്ചെടുക്കാനുള്ള ശ്രദ്ധേയമായ നേട്ടവുമായി നാസ. ബഹിരാകാശത്തിലെ പ്രതിഭാസങ്ങള്‍ എക്സ്-റേ രൂപത്തില്‍ പുറപ്പെടുവിച്ച എക്കോയാണ് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്.
2003ല്‍ നാസയുടെ ചന്ദ്രാ- എക്സ്-റേ എന്ന നിരീക്ഷണാലയമാണ് പെര്‍സിയസ് ഗാലക്സി ക്ലസ്റ്റര്‍ കണ്ടെത്തിയത്. 2022ലെ നാസയുടെ ബ്ലാക്ക് ഹോള്‍ വീക്കില്‍ വിവരങ്ങളെ മനുഷ്യര്‍ക്ക് ശ്രവണയോഗ്യമായ ശബ്ദമാക്കി മാറ്റിയിരുന്നു.
ബഹിരാകാശത്ത് നിന്ന് ശബ്ദങ്ങളൊന്നും ഉണ്ടാകില്ല എന്നത് ഒരു പൊതു തെറ്റിദ്ധാരണയാണ്. മിക്ക കേസുകളിലും ശബ്ദം കടത്തിവിടാൻ വാക്വം ഇല്ലാത്തതിനാലാണ് ആ വാദങ്ങൾ നിലനിൽക്കുന്നത്. എന്നാല്‍ ചില ഗാലക്സി ക്ലസ്റ്ററുകളില്‍ അനേകം ഗാലക്സികളെ പൊതിഞ്ഞു നില്ക്കുന്ന വാതകങ്ങള്‍ ഉള്ളതിനാല്‍ ചെറിയ തോതില്‍ ശബ്ദമാത്രകളുണ്ടാകുന്നു.’ നാസ വിശദീകരിച്ചു.
2019ലെ ഇവന്റ് ഹോറിസോണ്‍ പ്രോജക്ട് പുറത്ത് വിട്ട ചിത്രങ്ങളിലൂടെയാണ് തമോഗര്‍ത്തങ്ങള്‍ ഇത്രയും ഖ്യാതി നേടിയത്. ഇപ്പോഴുണ്ടായിരിക്കുന്ന സോണിഫിക്കേഷന്‍ ഇതുവരെയുണ്ടായവയെപോലെ അല്ലെന്നും നാസ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
ശബ്ദ തരംഗങ്ങള്‍ റേഡിയല്‍ ദിശകളില്‍ നിന്നും അതായത, മധ്യഭാഗത്ത് നിന്നുമായിരുന്നു പുറത്ത് വന്നത്. തമോഗര്ത്തത്തിന്റ അകക്കാമ്പിന് പുറമേ, ക്ഷീരപഥത്തില്‍ ദശലക്ഷക്കണക്കിന് നക്ഷത്ര തമോഗര്‍ത്തങ്ങള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്