ഇറാഖിൽ ഐഎസ് ഭീകരാക്രമണം; അഞ്ച് സൈനികർ കൊല്ലപ്പെട്ടു

NOVEMBER 28, 2021, 8:07 PM

ബാഗ്ദാദ് : ഇറാഖിൽ വീണ്ടും ഐഎസ് ഭീകരാക്രമണം. അഞ്ച് പെഷ്‌മെർഗ സൈനികർ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കേറ്റു.

ദിയാല പ്രവിശ്യയിലായിരുന്നു സംഭവം. ഖുർദിസ്ഥാൻ പ്രദേശിക ഭരണകൂടമാണ് ഇക്കാര്യം അറിയിച്ചത്.റോഡിനരികിൽ ബോംബ് സ്ഥാപിച്ചാണ് ഐഎസ് ഭീകരർ സൈനികരെ ആക്രമിച്ചത്.

തുടർന്ന് ബോംബ് പൊട്ടിത്തെറിച്ച് പരിക്കേറ്റ സൈനികരെ രക്ഷിക്കാൻ പോകുന്നതിനിടെ മറ്റ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തി. ഇരകളെ വഞ്ചിച്ച് ഇത്തരത്തിൽ ക്രൂരമായി കൊലപ്പെടുത്തുന്ന രീതി നേരത്തെയും ഐഎസ് ഭീകരർ നടപ്പിലാക്കിയിട്ടുണ്ട്.

vachakam
vachakam
vachakam

ആക്രമണത്തിൽ ഖുർദിസ്ഥാൻ പ്രദേശിക ഭരണകൂടം പ്രസിഡന്റ് നെചിർവാൻ ബർസാനി അനുശോചനം അറിയിച്ചു. പെഷ്‌മെർഗ ധീര യോദ്ധാക്കൾ കൊല്ലപ്പെട്ടതിൽ അതിയായ ദുഃഖമുണ്ടെന്നും ആക്രമണം നടത്തിയ ഐഎസ് ഭീകരരെ ഇല്ലാതാക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിരന്തരമായി ആക്രമണം നടത്തുന്നതിലൂടെ ഐഎസ് ഭീകരർ ലോകത്തിന് ഭീഷണിയായിരിക്കുകയാണ്. അതിനാൽ ഇറാഖ് സൈന്യവും പെഷ്‌മെർഗയും സംയുക്തമായി ഐഎസിനെതിരെ പോരാടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam