കശ്മീർ റിക്രൂട്ട്‌മെന്റ് ; തടിയന്റവിട നസീറിന്റെ കൂട്ടാളി ഫിറോസ് ഇടപ്പള്ളി പിടിയിൽ

MAY 13, 2022, 2:26 PM

കണ്ണൂർ: തീവ്രവാദ കേസിലെ പ്രതി കണ്ണൂരിൽ പിടിയിൽ.ഫിറോസ് ഇടപ്പള്ളിയെയാണ് പിടികൂടിയത്. എൻഐഎ സംഘം കണ്ണൂരിലെ പൊതുവാച്ചേരിയിൽ നിന്നാണ് ഭീകരനെ പിടികൂടിയത്. തടിയന്റവിടെ നസീറിന്റെ കൂട്ടാളിയായാണ് ഇയാൾ.

കളമശ്ശേരിയിൽ ബസ് കത്തിക്കൽ കേസിലുൾപ്പെട്ടയാളും ബി.ജെ.പി പ്രവർത്തകൻ നിഷാദ് വധക്കേസിൽ ആരോപണവിധേയനുമായ മുൻ പിഡി പി നേതാവ് മജീദ് പറമ്പായിയുടെ വീട്ടിലാണ് ഫിറോസ് താമസിച്ചിരുന്നത്.

കഴിഞ്ഞ ദിവസം ഇവരുടെ ശിക്ഷ ഹൈക്കോടതി ശരി വെച്ചിരുന്നു. എന്നാൽ ഇതിന് ശേഷവും ഇയാൾ കോടതിയിൽ ഹാജരായിരുന്നില്ല. തുടർന്ന് എൻ.ഐ.എ നടത്തിയ അന്വേഷണത്തിലാണ് കണ്ണൂരിലുണ്ടെന്ന് മനസിലാക്കിയത്. പിന്നാലെ രാവിലെ പൊതുവാച്ചേരിയിലെത്തി പിടികൂടുകയായിരുന്നു.

vachakam
vachakam
vachakam

നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇയാളെ കൊച്ചിയിലേക്ക് കൊണ്ടുപോയി. തടിയന്റവിടെ നസീർ അടക്കമുള്ളവരുടെ നേതൃത്വത്തിൽ 2008ൽ പാക് ഭീകര സംഘടനയായ ലഷ്‌കർ ഇ തയ്ബയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തതെന്ന കേസിലെ പ്രധാന പ്രതികളിലൊരാളാണ് ഫിറോസ് എടപ്പള്ളി.

24 പ്രതികളുണ്ടായിരുന്ന കേസിൽ നാലുപേർ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ഈ കേസിൽ ഏതാനും ദിവസം മുമ്പാണ് തടിയന്റവിട നസീർ ഉൾപ്പെടെ പത്ത് പേരുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam