എക്സൈസ് സംഘത്തെ കണ്ട് യുവാവ് കഞ്ചാവ് വിഴുങ്ങി: പിന്നീട് സംഭവിച്ചത്

NOVEMBER 24, 2022, 9:27 AM

കോട്ടയം : എക്സൈസ് സംഘത്തെ കണ്ട് യുവാവ് കഞ്ചാവ് വിഴുങ്ങി. കോട്ടയം സംക്രാന്തി മമ്മൂട് സ്വദേശി ചിറ്റിലക്കാലായിൽ ലിജുമോൻ ജോസഫാണ് ഈ സാഹസം കാണിച്ചത്. 

കഞ്ചാവ് വിഴുങ്ങിയ പ്രതിയെ കൊണ്ട് പൊലീസ് ആശുപത്രിയിൽ എത്തിച്ച്  കഞ്ചാവ് പുറത്തെടുത്തു.  പട്രോളിംങിനിടെ ഏറ്റുമാനൂർ എക്സൈസ് സംഘം  മമ്മൂട് കവലയിൽ വച്ച് ഇയാളെ സംശയാസ്പദമായ രീതിയിൽ കണ്ടതിനെ തുടർന്ന് ചോദ്യം ചെയ്തു. 

എന്നാൽ ദേഹപരിശോധന ഭയന്ന് പ്രതി ഓടി രക്ഷപെടാൻ ശ്രമിച്ചു.  എക്സൈസ് സംഘം  പിടികൂടിയതോടെ കൈവശം ഉണ്ടായിരുന്ന കഞ്ചാവ് പൊതി വിഴുങ്ങുകയായിരുന്നു.

vachakam
vachakam
vachakam

ഉടൻ തന്നെ ഇത് പുറത്തെടുക്കാൻ എക്സൈ്സ് സംഘം ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. ഇതിനിടെ കഞ്ചാവ് പൊതി തൊണ്ടയിൽ കുടുങ്ങി, ശ്വാസതടസം അടക്കമുള്ള അസ്വസ്ഥതകളും കാണിച്ചതോടെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ച് വിഴുങ്ങിയ കഞ്ചാവ് പുറത്തെടുത്തു. 

ഇയാളുടെ പേരിൽ ഏറ്റുമാനൂർ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ മയക്കുമരുന്ന്, കഞ്ചാവ് അടക്കമുള്ള കേസുകൾ നിലനിൽക്കുന്നുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam