പ്രതിഷേധിച്ച് ജീവനക്കാർ,കെ.എസ്.ഇ.ബി.യൂണിഫോം പദ്ധതി ഉപേക്ഷിച്ചു

OCTOBER 23, 2021, 12:09 PM

തിരുവനന്തപുരം: ഒരുവിഭാഗം ജീവനക്കാരുടെ പ്രതിഷേധം കണക്കിലെടുത്ത് കെ.എസ്.ഇ.ബി.യിലെ യൂണിഫോം പദ്ധതി ഉപേക്ഷിച്ചു. ജീവനക്കാരുടെ പ്രമുഖസംഘടനായ വർക്കേഴ്‌സ് അസോസിയേഷൻ നൽകിയ പരാതിയിലാണ് തീരുമാനം. അപേക്ഷയുടെ അടിയിൽ തന്നെ പദ്ധതി ഉപേക്ഷിക്കുന്നതായി ചെയർമാൻ എഴുതി നൽകുകയായിരുന്നു. 

പിന്നാലെ യൂണിഫോം എന്നത് തെറ്റായി പറഞ്ഞു പോയതാണെന്നും കെ.എസ്.ഇ.ബി.ബ്രാൻഡ് ടീഷർട്ട് നിർമ്മിക്കാനുള്ള പദ്ധതിയായിരുന്നുവെന്നും ആരോ തെറ്റായി ഉത്തരവിറക്കിപ്പോയതാണെന്നും ഔദ്യോഗിക അറിയിപ്പും വന്നു. ഇതോടെ 32000ത്തോളം ജീവനക്കാർക്ക് വയലറ്റ് നിറത്തിലുള്ള യൂണിഫോം വാങ്ങാനുള്ള നടപടി തൽക്കാലം നിറുത്തിവെച്ചു.

20നാണ് ചരിത്രത്തിലാദ്യമായി കെ.എസ്.ഇ.ബി.യിൽ എല്ലാ ജീവനക്കാർക്കും അടുത്ത വർഷം ജനുവരി ഒന്നുമുതൽ യൂണിഫോം നിർബന്ധമാക്കാനുള്ള ഉത്തരവ് പുറത്തിറങ്ങിയത്. പിന്നാലെതന്നെ പ്രതിഷേധങ്ങളും ഉയർന്നു. ഫീൽഡിൽ പോകുന്ന ജീവനക്കാർക്ക് ഇപ്പോൾ തന്നെ കാക്കി യൂണിഫോമുണ്ട്. മറ്റ്ജീവനക്കാർക്ക് യൂണിഫോം വേണമെന്ന് അസോസിയേഷൻ ചിന്തിക്കുന്നില്ല. 

vachakam
vachakam
vachakam

ജീവനക്കാരുമായി ആലോചിക്കാതെയാണ് യൂണിഫോം പദ്ധതികൊണ്ടുവരുന്നത്. അത് ശരിയല്ല. മാത്രമല്ല സാമ്പത്തിക ബുദ്ധിമുട്ട് മൂലം ശമ്പളപരിഷ്‌ക്കരണ കുടിശികപോലും നൽകാതിരിക്കെ യൂണിഫോമിനായി നടത്തുന്ന പണച്ചെലവ് ധൂർത്താണെന്നും തീരുമാനം പിൻവലിക്കണമെന്നും അസോസിയേഷൻ നൽകിയ കത്തിൽ സൂചിപ്പിച്ചു. ഇതെല്ലാം പരിഗണിച്ചാണ് ഉടനടി തിരുത്തുണ്ടായത്.

യൂണിഫോം ഉൾപ്പെടെ ഒരു കാര്യവും ജീവനക്കാരുടെ മേൽ അടിച്ചേൽപിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി. സുതാര്യമായ നടപടികൾക്കാണ് മുൻഗണന നൽകുക.യൂണിഫോം നടപ്പാക്കുന്നുവെന്നത് തെറ്റായി പ്രചരിപ്പിക്കപ്പെട്ടതാണെന്നും മാനേജ്‌മെന്റ് വ്യക്തമാക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam