മുംബൈ: ഏകനാഥ് ഷിൻഡെ നിയമസഭാ സ്പീക്കറായി തുടരുമെന്നറിയിച്ച് 34 വിമത എംഎൽഎമാർ ഒപ്പിട്ട പ്രമേയം പാസാക്കി. പ്രമേയം മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷിയാരിക്ക് അയച്ചു.
2019ൽ ശിവസേന നിയമസഭാ കക്ഷി നേതാവായി അദ്ദേഹം ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ശിവസേനയുടെ ചീഫ് വിപ്പായി ഭരത് ഗോഗവാലെയെ നിയമിച്ചതായും പ്രമേയത്തിൽ പറയുന്നു.
കഴിഞ്ഞ രണ്ട് വർഷമായി ശിവസേനയുടെ ആശയങ്ങൾ വിട്ടുവീഴ്ച ചെയ്യപ്പെടുകയാണെന്ന് പ്രമേയത്തിൽ പറയുന്നു. നിലവിൽ ജയിലിൽ കഴിയുന്ന അനിൽ ദേശ്മുഖിനെയും, നവാബ് മാലിക്കിനെയും പരാമർശിച്ച് സർക്കാരിലെ അഴിമതിയിൽ വിമത എംഎൽഎമാർ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.
'ശിവസേനയുടെ ചീഫ് വിപ്പായി ഭരത് ഗോഗവാലെയെ നിയമിച്ചു. അതിനാൽ ഇന്ന് വൈകിട്ട് നടക്കുന്ന നിയമസഭാ കക്ഷി യോഗം സംബന്ധിച്ച് സുനിൽ പ്രഭു പുറപ്പെടുവിച്ച ഉത്തരവ് നിയമവിരുദ്ധമാണെന്നും' ഏകനാഥ് ഷിൻഡെ പറഞ്ഞു.
ശിവസേനയുടെ വിമത നേതാവ് ഏക്നാഥ് ഷിൻഡെ മുപ്പതിലധികം നിയമസഭാംഗങ്ങളുമായി സൂറത്തിലേക്ക് മാറിയതാണ് മഹാരാഷ്ട്രയിലെ ഭരണ പ്രതിസന്ധിക്ക് തുടക്കമിട്ടത്. ബിജെപിയുമായി സഖ്യമുണ്ടാക്കണമെന്നായിരുന്നു ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുളള നേതാക്കളുടെ ആവശ്യം.
ബിജെപിയുമായി സഖ്യമുണ്ടാക്കിയില്ലെങ്കിൽ പാർട്ടി പിളരുമെന്നും തന്റെ കൂടെ 34 എംഎൽഎമാരുണ്ടെന്നും ഷിൻഡെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ന് രാവിലെ ഏക്നാഥ് ഷിൻഡെയും എംഎൽഎമാരും സൂറത്തിൽ നിന്നി അസമിലെ ഗുവാഹത്തിയിലേക്ക് മാറിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്