ടെഹ്‌റാന്‍ : വടക്ക് പടിഞ്ഞാറന്‍ ഇറാനില്‍ റിക്ടര്‍ സ്കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ മൂന്ന് മരണം.816 പേര്‍ക്ക് പരിക്കേറ്റു.
തുര്‍ക്കി അതിര്‍ത്തിയോട് ചേര്‍ന്ന് വെസ്റ്റ് അസര്‍ബൈജാന്‍ പ്രവിശ്യയിലെ ഖോയ് നഗരത്തില്‍ പ്രാദേശിക സമയം ശനിയാഴ്ച രാത്രി 9.44ഓടെയായിരുന്നു ഭൂചലനം.
ഏകദേശം 200,000 പേരാണ് ഖോയ് നഗരത്തിലുള്ളത്. മേഖലയില്‍ 20ലേറെ തീവ്രത കുറഞ്ഞ തുടര്‍ ചലനങ്ങളും രേഖപ്പെടുത്തി. നിരവധി വീടുകള്‍ക്ക് കേടുപാടുണ്ട്.
പാകിസ്ഥാനില്‍ ഇന്നലെ പ്രാദേശിക സമയം ഉച്ചയ്ക്ക് 12.54 ഓടെ റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ആളപായമോ നാശനഷ്ടമോ ഇല്ല.
താജികിസ്ഥാനിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഇസ്ലാമാബാദ്, റാവല്‍പിണ്ടി തുടങ്ങിയ നഗരങ്ങളില്‍ പ്രകമ്ബനം അനുഭവപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്