വിവാഹ ബന്ധം വേർപെടുത്താൻ അപേക്ഷ നൽകി റൂപർട്ട് മർഡോക്

JULY 3, 2022, 12:04 PM

വാഷിങ്ടൺ: 91ാം വയസ്സിൽ പത്നി ജെറി ഹാളുമായി വിവാഹ ബന്ധം വേർപെടുത്താൻ അപേക്ഷ നൽകി മാധ്യമ ഭീമൻ റൂപർട്ട് മർഡോക്.

ആറു വർഷം ഒന്നിച്ചു കഴിഞ്ഞ ശേഷമാണ് മോഡലും നടിയുമായ 66കാരിയിൽനിന്ന് വിവാഹ മോചനം നടത്തുന്നത്.

2016 ലായിരുന്നു ഇരുവരുടെയും വിവാഹം. മർഡോകിനിത് നാലാം വിവാഹമോചനമാണ്. യു.എസിൽ മുൻനിര മാധ്യമ സ്ഥാപനങ്ങളേറെയും നിയന്ത്രിക്കുന്നത് മർഡോക്കിന്റെ ന്യൂസ് കോർപറേഷനാണ്.

vachakam
vachakam
vachakam

സംരംഭകയായ വെൻഡി ഡെങ്, സ്കോട്ടിഷ് മാധ്യമപ്രവർത്തക അന്ന മർഡോക് മൻ, മുൻ ഫ്ലൈറ്റ് അറ്റൻഡന്‍റ് പട്രീഷ്യ ബുക്കർ എന്നിവരാണ് മർഡോകിന്‍റെ മുൻ ഭാര്യമാർ. 

ഫോക്‌സ് കോർപറേഷന്‍റെയും വാൾസ്ട്രീറ്റ് ജേണലിന്റെ പ്രസാധകരായ ന്യൂസ് കോർപറേഷന്‍റെയും നിയന്ത്രണം റെനോ, നേവഡ ആസ്ഥാനമായുള്ള കുടുംബ ട്രസ്റ്റ് വഴിയാണ്. ബിസിനസുകളുടെ ഉടമസ്ഥാവകാശ ഘടനയിൽ മാറ്റം വരാൻ സാധ്യതയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam