ദിലീപിന്റെ ജാമ്യം റദ്ദാക്കണം: ഹർജി വെള്ളിയാഴ്ചത്തേക്ക് മാറ്റി

SEPTEMBER 15, 2020, 6:51 PM

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിപീലിന്റെ ജാമ്യ റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നതായി പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ച് കോടതിയ സമീപിച്ചത്. കേസിലെ പ്രധാന സാക്ഷിയെ ദിലീപിന്റെ അഭിഭാഷകൻ മുഖേന സ്വാധീനിക്കാൻ ശ്രമിച്ചതായാണ് പ്രോസിക്യൂഷൻ ആരോപണം. ദിലീപും പൾസർ സുനിയും തമ്മിൽ ബന്ധമുണ്ടെനന് തെളിയിക്കുന്ന ടെന്നിസ് ക്ലബിലെ ജീവനക്കാരനെ കൂറുമാറ്റാൻ ദിലീപ് ശ്രമിച്ചുവെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്നു. കേസിൽ നേരത്തെ ഒന്ന് രണ്ട് സാക്ഷികൾ കൂറുമായിരുന്നു.

85 ദിവസത്തെ ജയിൽവാസത്തിനു ശേഷം ജാമ്യം ലഭിച്ച ദിലീപിന് ജാമ്യവ്യവസ്ഥയിൽ സാക്ഷികളെയൊന്നും സ്വാധീനിക്കരുതെന്ന് ജാമ്യ വ്യവസ്ഥയിലുണ്ട്. എന്നാൽ ജാമ്യവ്യവസ്ഥകൾ ദിലീപ് ലംഘിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ ആരോപണം.

കേസിൽ നടനും എം.എൽ.എയുമായ മുകേഷ് ഇന്ന് ഹാജരായിട്ടുണ്ട്. പ്രോസിക്യൂഷൻ വിസ്താരമാണ് ഇന്ന് നടക്കുക.

vachakam
vachakam
vachakam
TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam