സര്‍ക്കാറിനോട് മാപ്പുപറഞ്ഞ് ഡിജിപി

MAY 14, 2022, 8:03 AM

തിരുവനന്തപുരം: കേരള പൊലീസുമായി ബന്ധപ്പെട്ട വൈബ് സൈറ്റ് നവീകരണത്തിന് ചട്ടങ്ങള്‍ മറികടന്ന്  കരാര്‍ നല്‍കിയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് മാപ്പ് പറഞ്ഞ് ഡിജിപി. ഡിജിപിയുടെ വിശീകരണം തൃപ്തികരമാണ് എന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതോടെ തുക ചെലവഴിക്കാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്.

മുന്‍ കൂര്‍ അനുമതി വാങ്ങാതെ വെബ്‌സൈറ്റ് നവീകരണത്തിന് നാല് ലക്ഷം രൂപയുടെ കരാര്‍ നല്‍കിയെന്ന സംഭവത്തിലാണ് നടപടി. കരാര്‍ നല്‍കുമ്പോള്‍ അനുമതിക്ക് കാത്തുനില്‍ക്കാതിരുന്നത് നവീകരണം വൈകാതിരിക്കാനാണ് എന്ന വിശദീകരണത്തോടെയാണ് സംസ്ഥാന പൊലീസ് മേധാവിയുടെ ഖേദ പ്രകടനം. 

സ്വകാര്യ ഐടി കമ്പനിക്ക് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയോ സാങ്കേതിക സമിതിയുടെ ശുപാര്‍ശയോ ഇല്ലാതെ പൊലീസിന്റെ വെബ്‌സൈറ്റ് നവീകരണത്തിനുള്ള കരാര്‍ നല്‍കിയ സംഭവം ആഭ്യന്തര വകുപ്പാണ് അടുത്തിടെ കണ്ടെത്തിയത്. 

vachakam
vachakam
vachakam

വെബ്‌സൈറ്റ് രൂപകല്‍പ്പനയ്ക്കായി 4,01,200 രൂപയാണ് ചെലവഴിച്ചതായി കണ്ടെത്തിയത്. പിന്നാലെയാണ്, മാപ്പപേക്ഷയുമായി ഡിജിപി അനില്‍കാന്ത് രംഗത്തെത്തിയത്. മേലില്‍ ഇത്തരം വീഴ്ചകളുണ്ടാകാതെ ശ്രദ്ധിക്കും. 

സമയപരിമിതി കാരണമാണ് വീഴ്ച സംഭവിച്ചത്. അതിനാല്‍ മാപ്പ് നല്‍കി വെബ്‌സൈറ്റ് രൂപകല്‍പ്പന ചെയ്ത പ്രവൃത്തി അംഗീകരിച്ച് തരണമെന്നുമായിരുന്നു സര്‍ക്കാരിനോടുള്ള പൊലീസ് മേധാവിയുടെ അഭ്യര്‍ത്ഥന. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam