പത്ത് മിനിറ്റിനകം പ്രതിയെ കണ്ടുപിടിച്ചു: സൈബർ പൊലീസിന് നന്ദിപറഞ്ഞ് ടിനി ടോം

JANUARY 25, 2022, 11:44 AM

ആലുവ: പ്രതിയെ കണ്ടുപിടിച്ച എറണാകുളം റൂറൽ സൈബർ പൊലീസിന് പത്ത് മിനിറ്റിനകം സോഷ്യൽ മീഡിയയിലൂടെ ലൈവായി നന്ദിയറിയിച്ച് സിനിമാ നടൻ ടിനി ടോം. ഒരു യുവാവിന്റെ നിരന്തരമായ ഫോൺ വിളി ശല്യമായപ്പോഴാണ് ടിനി ടോം സൈബർ പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയത്.

വിളികൾ അസഹ്യമായപ്പോൾ നമ്പർ ബ്ലോക്ക് ചെയ്തപ്പോൾ മറ്റ് നമ്പറുകളിൽ നിന്നും മാറി മാറി വിളിച്ചു. അനാവശ്യങ്ങൾ പറഞ്ഞ് പ്രകോപിപ്പിക്കാൻ തുടങ്ങി. ഫോൺ ഓൺ ചെയ്യാൻ പറ്റാത്ത അവസ്ഥ. ടിനിടോമിനെ ദേക്ഷ്യപ്പെടുത്തി മറുപടി പറയിക്കുകയായിരുന്നു യുവാവിന്റെ ലക്ഷ്യം. പരാതി ലഭിച്ചതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ സൈബർ സ്റ്റേഷനിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.

അന്വേഷണത്തിനൊടുവിൽ കണ്ണൂർ സ്വദേശിയാണ് യുവാവെന്ന് കണ്ടെത്തി. പൊലീസ് അന്വേഷിക്കുന്നുവെന്നറിഞ്ഞ് ഇയാൾ മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു. പിന്നീട് ശ്രമകരമായി യുവാവിനെ സ്റ്റേഷനിലെത്തിക്കുകയായിരുന്നു. പരാതിക്കാരനും സ്റ്റേഷനിലെത്തി. യുവാവിന്റെ മാനസീകാവസ്ഥ മനസിലാക്കിയ ടിനി ടോം പരാതി പിൻവലിച്ചു.

vachakam
vachakam
vachakam

മേലിൽ ആരോടും ഇങ്ങനെ ചെയ്യരുതെന്ന് സ്‌നേഹത്തോടെ ഉപദേശിച്ചു. എസ്.എച്ച്.ഒ എം.ബി. ലത്തീഫ്, എസ്.ഐമാരായ സി. കൃഷ്ണകുമാർ, എം.ജെ. ഷാജി, എസ്.സി.പി.ഒ മാരായ വികാസ് മണി, നിമ്‌ന മരയ്ക്കാർ തുടങ്ങിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam