ഡാളസ് ശ്രീ ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതിഷ്ട ദിനാചരണ മഹോത്സവം മെയ് 27 മുതൽ ജൂൺ 2വരെ

MAY 28, 2022, 9:50 AM

ഡാളസ് ശ്രീ ഗുരുവായൂരപ്പൻ ടെംപിൾ ഓഫ് ഡാളസ്, ടെക്‌സസ് പ്രതിഷ്ടാ ദിനാചരണ മഹോത്സവം മെയ് 27 മുതൽ ജൂൺ 2 വരെ നടക്കുന്നു. മുഖ്യ തന്ത്രി കരിയന്നൂർ ദിവാകരൻ നമ്പൂതിരി മുഖ്യ ആചാര്യനായി കർമ്മങ്ങൾക്ക് നേതൃത്വം നൽകും. ഗിരീശൻ തിരുമേനി, പരമേശ്വരൻ തിരുമേനി, വാസുദേവൻ തിരുമേനി, ചെക്കൂർ ഉണ്ണികൃഷ്ണൻ തിരുമേനി, തിടിൽ പുലിയപ്പടമ്പ് വിനേഷ് തിരുമേനി, എന്നിവർ സഹ ആചാര്യന്മാരായും പ്രതിഷ്ഠ കർമ്മങ്ങൾ നിർവഹിക്കും. പല്ലശ്ശേന ശ്രീജിത് മാരാർ നേതൃത്വം കൊടുക്കുന്ന മേളങ്ങളുടെ അകമ്പടിയോടെയാണ് ഉത്സവം കൊണ്ടാടുക.

മെയ് 27-ാം തീയതി വൈകിട്ട് 6 മണിക്ക് ആചാര്യ വരണത്തോടുകൂടിയാണ് പ്രതിഷ്ഠദിന പരിപാടികൾ ആരംഭിക്കുന്നത്. ക്ഷേത്രത്തിനും, കമ്മ്യൂണിറ്റിക്കും, ഗുരുവായൂരപ്പനും വേണ്ടിയുള്ള ശുദ്ധി പൂജകളാണ് അന്ന് നടക്കുക. കാലത്തു ഗുരുവായൂരപ്പനു വേണ്ടി 108 അഭിഷേകങ്ങൾ സപ്തശുദ്ധി കലശത്തോടെ ചെയ്യുന്നു. വൈകിട്ട് പ്രതിഷ്ടാ ദിനത്തോടനുബന്ധിച്ചിട്ടുള്ള പ്രാസാദ ശുദ്ധി പൂജകൾ തുടങ്ങിയ ശുദ്ധി പൂജകൾ നടക്കുന്നു.

മെയ് 29 ഞായറാഴ്ച 6 മണി മുതൽ ചന്ദനം നിറച്ചുകൊണ്ടുള്ള കലശം പൂജ ചെയ്ത ശേഷം തന്ത്രി ശ്രീ ഗുരുവായൂരപ്പനു കളകാഭിഷേകം നടത്തും.മെയ് 31 ചൊവ്വാഴ്ച ഗുരുവായൂരപ്പന്റെ പ്രതിഷ്ഠ ദിന പൂജകൾ. 25 കലശ പൂജകളും, ഗണപതി, അയ്യപ്പൻ, ഭഗവതി, ശിവൻ എന്നീ നാലു ഉപദേവന്മാർക്കുള്ള നവകം പൂജകൾ ആണ് പ്രത്യേകത. ഓരോ ഉപദേവന്മാർക്കും 9 കലശം വച്ചുള്ള പ്രത്യേക പൂജകളും അഭിഷേകവും പ്രതിഷ്ഠ ദിനത്തിന്റെ ഭാഗമായി നടക്കും.

vachakam
vachakam
vachakam

അന്നു വൈകിട്ട് നാളുകളായി പറയെടുപ്പിൽ പങ്കെടുത്ത കുടുംബങ്ങളിലെ സ്ത്രീകളുടെ താലപ്പൊലിയോടെ ഗുരുവായൂരപ്പന്റെ വിളക്കാചാരം എഴുന്നള്ളത്ത് നടത്തുന്നതാണ്. വാദ്യ ഘോഷങ്ങളോടെ ഭഗവാനെ ശ്രീകോവിലിൽ നിന്നും തിരുമേനിമാർ ഉത്സവ മൂർത്തിയിലേക്ക് ആവാഹിച്ചു് ആനപ്പുറത്ത് എഴുന്നെള്ളിച്ചു പ്രദിക്ഷിണം നടക്കുന്നതാണ്.

മെയ് 30, ജൂൺ 1 തീയതികളിൽ ഗുരുവായൂരപ്പന്റെ ഭക്തന്മാരുടെ സമർപ്പണമായി ഉദയാസ്തമന പൂജകൾ നടക്കുന്നു. ഓരോ ഉദയാസ്തമന പൂജയിലും ഉത്സവകാലത്തു നടക്കുന്ന പൂജകൾക്ക് സമാനമായ 18 പൂജകൾ, അഭിഷേകം, ദീപാരാധന, ശീവേലി എന്നീ ചടങ്ങുകളാണ് ഉദയാസ്തമന പൂജയിലും നടക്കുന്നത്.

മെയ് 28, 29 തീയതികളിൽ വൈകിട്ട് മോഹിനിയാട്ടം, ഡാൻസ്, മ്യൂസിക്, ഡാൻസ് ഡ്രാമ, ഫ്‌ളൂറ്റ്, ഭജന  തുടങ്ങി പലവിധ കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. ജൂൺ 2 ഉച്ചയോടെ പ്രതിഷ്ഠദിന മഹോത്സവം അവസാനിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam