5 വയസുകാരന്റെ മരണം: സ്ഥിരമായി മർദിച്ചെന്ന് മാതാവ്, ഡേറ്റിങ് പങ്കാളിയും അറസ്റ്റിൽ

JULY 1, 2022, 11:44 AM

ഡാലസ് : ഡാലസിൽ അഞ്ചു വയസ്സുകാരൻ മർദനമേറ്റു മരിച്ച സംഭവത്തിൽ മാതാവ് ടിഫിനി വില്യംസിനെ (26) പോലീസ് അറസ്റ്റു ചെയ്തു. ജൂൺ 27ന് സൗത്ത് ഡാലസിലെ ഭവനത്തിൽ നിന്നും ലഭിച്ച സന്ദേശത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. പരിശോധനയിൽ കുട്ടിയുടെ തലയിലും ഉദരത്തിലും ശക്തമായ മർദ്ദനം ഏറ്റിരുന്നുവെന്നും, ഇതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നും സ്ഥിരീകരിച്ചു.

മരണവുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലെടുത്ത മാതാവ് കുറ്റസമ്മതം നടത്തി. മരണ ദിവസം കുട്ടിയെ വയറ്റിലും തലയിലും മുഷ്ടിചുരുട്ടി ഇടിച്ചിരുന്നു. പുറത്ത് കോഡ് വയർ ഉപയോഗിച്ചു അടിച്ചിരുന്നുവെന്നും മാസങ്ങളായി കുട്ടിയെ സ്ഥിരം മർദ്ദിക്കാറുണ്ടായിരുന്നുവെന്നും ഇവർ പോലീസിനോടു പറഞ്ഞു. ചോദ്യം ചെയ്തതിനുശേഷം മാതാവിനെ പോലീസ് അറസ്റ്റു ചെയ്തു.

ഗുരുതരമായി ശാരീരിക പീഡനം നടത്തിയെന്ന ആരോപണമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഓട്ടോപ്‌സിക്ക്‌ശേഷം കൂടുതൽ കുറ്റങ്ങൾ ചുമത്തിയേക്കാമെന്ന് പോലീസ് അറിയിച്ചു. അഞ്ചു വയസ്സുകാരനെ കൂടാതെ ഇവർക്ക് 7, 6, 3, 1 എന്നീ പ്രായത്തിലുള്ള കുട്ടികളും മൂന്നു മാസം മാത്രം പ്രായമുള്ള ഒരു കുട്ടിയും ഉണ്ട്. ഇവരെ വീട്ടിൽ നിന്നും ഫോസ്റ്റർ കെയറിലേക്ക് മാറ്റി.

vachakam
vachakam
vachakam

ജൂൺ 29ന് ബുധനാഴ്ച അഞ്ചു വയസ്സുകാരന്റെ മരണത്തിൽ രണ്ടാമതൊരു പ്രതിയെ കൂടി പോലീസ് അറസ്റ്റു ചെയ്തു. കുട്ടിയുടെ പിതാവെന്ന് അവകാശപ്പെടുന്ന 74 വയസ്സുകാരൻ യുലിസസ് കാസിയാണ് അറസ്റ്റിലായത്. കുട്ടിയെ മർദ്ദിക്കുന്നതിന് കൂട്ടുനിന്നുവെന്നാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്ന കേസ്. കുട്ടിയുടെ പിതാവ് എന്നവകാശപ്പെടുന്ന യുലിസസ് കഴിഞ്ഞ ഒൻപതു വർഷമായി ടിഫിനിയെ ഡേറ്റിങ് ചെയ്തിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പി.പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam