കസ്റ്റംസിന് പിന്നാലെ  ഇ.ഡിയും  തിരുവനന്തപുരം നയതന്ത്ര സ്വര്‍ണക്കടത്തു കേസില്‍ കുറ്റപത്രം തയ്യാറാക്കുന്നു

SEPTEMBER 26, 2021, 9:17 AM

കൊച്ചി:കസ്റ്റംസിന് പിന്നാലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും(ഇ.ഡി)  തിരുവനന്തപുരം നയതന്ത്ര സ്വര്‍ണക്കടത്തു കേസില്‍ കുറ്റപത്രം തയ്യാറാക്കുന്നു.

അന്തിമ കുറ്റപത്രം ഈ വർഷം  തന്നെ സമര്‍പ്പിക്കാനാണ് ഇ.ഡി യുടെ നീക്കം. 13 പ്രതികള്‍ക്ക് ഉടന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും.

ആദ്യ നടപടിയായി കേസിലെ തൊണ്ടി മുതലായ 30 കിലോ സ്വര്‍ണത്തിന്റെ ഉടമസ്ഥര്‍ എന്ന് സംശയിക്കുന്ന 13 പേര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും.

vachakam
vachakam
vachakam

പിടിച്ചെടുത്ത സ്വര്‍ണം താല്‍ക്കാലികമായാണ് ഇ.ഡി കണ്ടുകെട്ടിയിരിക്കുന്നത്. ഇത് സ്ഥിരമായി കണ്ടുകെട്ടുന്നതിന്റെ ഭാഗമായാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുക.

മറുപടി തൃപ്തികരമല്ലെങ്കില്‍ സ്വര്‍ണ്ണം കണ്ടുകെട്ടിയത് സ്ഥിരപ്പെടുത്തും. ഇതിനുശേഷം പ്രതികള്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് നല്‍കും.

സംഭവശേഷം വിദേശത്തേക്ക് കടന്ന മുന്‍ കോണ്‍സല്‍ ജനറല്‍, മുന്‍ അഡ്മിന്‍ അറ്റാഷെ എന്നിവര്‍ക്കും നോട്ടീസ് നല്‍കുമെന്നാണ് സൂചന.

vachakam
vachakam
vachakam

കസ്റ്റംസ് നല്‍കിയ നോട്ടീസിന് ഇവര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ഇ.ഡിയുടെ കുറ്റപത്രത്തിന് മുന്‍പ് കേസില്‍ കസ്റ്റംസിന്റെ കുറ്റപത്രവും കോടതിയില്‍ എത്തും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam