ഫോമാ കൺവൻഷൻ വർണാഭമാക്കാൻ സാംസ്‌ക്കാരിക ഘോഷയാത്ര കമ്മിറ്റി

AUGUST 12, 2022, 7:42 PM

ന്യൂജേഴ്‌സി: സെപ്റ്റംബർ 2 മുതൽ 5 വരെ മെക്‌സിക്കോയിലെ കാൻകൂൺ ആതിത്ഥ്യമരുളുന്ന ഫോമ അന്താരാഷ്ട്ര ഫാമിലി കൺവൻഷൻ അവിസ്മരണീയമാക്കുന്നതിനു വേണ്ടി വിപുലമായ സാംസ്‌കാരിക ഘോഷയാത്ര കമ്മറ്റി രൂപീകരിച്ചു. കൺവൻഷൻ വേദിയായ മൂൺ പാലസ് റിസോർട്ടിന്റെ പൂമുഖത്ത് നടക്കുന്ന ഘോഷയാത്ര ഫോമയുടെ ചരിത്രത്തിലെ ഏറ്റവും വർണാഭമാക്കുന്നതിന് രൂപീകൃമായ കമ്മിറ്റിയുടെ ജനറൽ കോർഡിനേറ്റർ ഷിക്കാഗോയിൽ നിന്നുമുള്ള ആന്റോ കവലയ്ക്കൽ ആണ്. കാലിഫോർണിയയിൽ നിന്നുമുള്ള ജോസഫ് ഔസോ കോ-കോർഡിനേറ്ററായുമുള്ള കമ്മറ്റിയാണിത്.

സുരേഷ് നായർ (ന്യൂയോർക്ക്), അനിത നായർ (ന്യൂ ഇംഗ്ലണ്ട്), സുനിത പിള്ള (ഗ്രേറ്റ് ലെക്‌സ്), സുജ ഔസോ (വെസ്റ്റേൺ), ഡോ. രശ്മി കപ്പാട്ടിൽ (വെസ്റ്റേൺ), ലിൻസി കൂടാലി (ക്യാപ്പിറ്റൽ), ജോമോൻ ആന്റണി (സൺഷൈൻ), ബൈജു ജോർജ് (കാനഡ), ജിജോ ജോസ്, ബൈജു കട്ടത്തറ, ജോൺ പാട്ടപ്പതി, ജോൺസൺ കണ്ണൂക്കാടൻ, ജൂബി വള്ളിക്കളം, ജിനോ വർഗീസ് വിൻസെന്റ് ബോസ്, കാൽവിൻ കവലിക്കൽ, കുരുവിള ജെയിംസ്, മസൂദ് അൻസാർ, ജോയ്‌സൺ വേണാട്ട്, ഡോ. ജിൽസി ഡിൻസ് ഫിലിപ്പ് മഠത്തിൽ, ബോബി തോമസ്, സിജു ഫിലിപ്പ്, റോഷൻ പ്ലാമൂട്ടിൽ എന്നിവരാണ് മറ്റു കമ്മറ്റി അംഗങ്ങൾ

താലപ്പൊലി ചെണ്ടമേളം മുത്തുക്കുടകൾ മറ്റ് വാദ്യഘോഷങ്ങൾ എന്നിവയുടെ അകമ്പടിയോടെ കേരളതനിമ നിറഞ്ഞു തുളുമ്പുന്ന വിധത്തിലാണ് ഘോഷയാത്ര ഒരുക്കുന്നത്. തിരുവാതിര, മാവേലി, പുലികളി, കേരളീയ കലാരൂപങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ട് കേരളത്തിന്റെ പൈതൃകവും ഒരുമയും സാംസ്‌കാരിക തനിമയും വിളിച്ചോതുന്നതായിക്കും ഇത്തവണത്തെ ഘേഷയാത്ര. ന്യൂയോർക്കിലെ പ്രശസ്ത ഡാൻസ് അധ്യാപികയായ ബിന്ത്യ ശബരിയാണ് ഘോഷയാത്രയോടനുബന്ധിച്ച് അവതരിപ്പിക്കുന്ന തിരുവാതിര കോഡിനേറ്റ് ചെയ്യുന്നത്. 

vachakam
vachakam
vachakam

കൺവൻഷന്റെ രണ്ടാം ദിവസമായ സെപ്റ്റംബർ മൂന്നിന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് ഘോഷയാത്ര ആരംഭിക്കുന്നത്. ആദ്യദിവസം എല്ലാവരും എത്തിച്ചേരുന്നതിന്റെ തിരക്കിലും മറ്റും ആയതിനാൽ കൂടുതൽ സൗകര്യപ്രദമായി എല്ലാവരെയും ഉൾപ്പെടുത്തി കൊണ്ട് നടത്തുന്നതിനാണ് രണ്ടാം ദിവസത്തേക്ക് ഘോഷയാത്ര പ്ലാൻ ചെയ്തിരിക്കുന്നതെന്ന് പ്രസിഡന്റ് അനിയൻ ജോർജ് അറിയിച്ചു. ഏറ്റവും ഭംഗിയായും ചിട്ടയായും പങ്കെടുക്കുന്ന ഒരു റീജിയന് ക്യാഷ് പ്രൈസ് ഉണ്ടായിരിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഓരോ റീജിയനും അവരവരുടെ റീജിയന്റെ ബാനറിന്റെ പിന്നിൽ അണിനിരക്കേണ്ടതാണ്. സാധാരണ കൺവെൻഷൻ സെന്ററുകളെക്കാൾ കൂടുതൽ സൗകര്യം ഘോഷയാത്ര നടത്തുന്നതിനായി കാൺകൂണിലെ മൂൺ പാലസിൽ ഉണ്ടെന്ന് കൺവൻഷൻ സെന്റർ സന്ദർശിച്ച ഫോമ എക്‌സിക്യൂട്ടീവ് ടീം അറിയിച്ചു.

കൺവെൻഷനിൽ രജിസ്റ്റർ ചെയ്ത് എത്തുന്ന എല്ലാ അംഗങ്ങളും സെപ്റ്റംബർ മൂന്നിന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ആരംഭിക്കുന്ന ഈ സാംസ്‌കാരിക ഘോഷയാത്രയിൽ പങ്കെടുത്ത് ഇതൊരു വൻ വിജയമാക്കണമെന്ന് പ്രസിഡന്റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ, കൺവൻഷൻ ചെയർമാൻ പോൾ ജോൺ എന്നിവർ അഭ്യർത്ഥിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam