ബിരിയാണിയെന്ന് കേട്ടപ്പോൾ കൺട്രോൾ പോയി; ഒടുവിൽ കടയുടെ ഷട്ടറിട്ട് മുതലാളി 

JULY 22, 2021, 1:58 PM

ചെന്നൈ: സാധനങ്ങൾ വിലക്കുറവിൽ വിൽക്കുന്നുണ്ടെന്ന് കേൾക്കുമ്പോൾ ആരായാലും അവിടെ വരെയൊന്ന് പോയി നോക്കും.എന്നാൽ ബിരിയാണിയൊക്കെ വിലകുറച്ച് വിൽക്കുന്നുവെന്ന് കേട്ടാലൊ! അതും വെറും അഞ്ച് പൈസക്ക്.

തമിഴ്നാട് പെരിയാർ പ്രദേശത്തെ സുകന്യ ബിരിയാണി സ്റ്റാളാണ് കച്ചവടം വർധിപ്പിക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായി ഉദ്ഘാടന ദിവസം വമ്പിച്ച ആദായവിൽപന നടത്തിയത്.ഇതിന്റെ ഭാഗമായി ആയിരുന്നു വെറും അഞ്ച് പൈസയ്ക്ക് ബിരിയാണി വിൽക്കാൻ കടയുടമ തീരുമാനിച്ചത്.

എന്നാൽ ഓഫർ കേട്ടതും പ്രദേശവാസികൾ എല്ലാവരും കടയിലേക്ക് ഇരച്ചുകയറുകയായിരുന്നു കടക്കാരെ ഞെട്ടിക്കും വിധം ഒരേ സമയം മുന്നൂറിലധികം ആളുകളാണ് കടക്കു മുന്നിൽ തടിച്ചുകൂടിയത്.കോവിഡ് മാനദണ്ഡങ്ങൾ വെറും വാക്കുകളിൽ ഒതുങ്ങിയ കാഴ്ച്ചയാണ് ഇവിടെ പ്രകടമായത്.പലരും മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് അ‍ഞ്ചു പൈസയ്ക്കുള്ള ബിരിയാണി വാങ്ങാനെത്തിയത്.തുടർന്ന് കടയുടെ ഷട്ടറിട്ട് വില്പന താത്ക്കാലികമായി കടയുടമ  അവസാനിപ്പിക്കുകയായിരുന്നു.

vachakam
vachakam
vachakam

ഒടുവിൽ വിവരം അറിഞ്ഞ് പോലീസ് എത്തിയപ്പോഴേക്കും കണ്ടത് ജന സമുദ്രമായിരുന്നു.ആളുകളെ ഒഴിപ്പിക്കാൻ എത്തിയ തങ്ങളോട് ബിരിയാണി ലഭിച്ചില്ലെന്ന് തടിച്ചുകൂടിയവരിൽ ചിലർ പരാതിപ്പെട്ടന്നും പൊലീസ് പിന്നീട് പറഞ്ഞു.

English summary: Crowd at Biriyani stall with the violation of covid restrictions 


vachakam
vachakam
vachakam

 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam