12 വയസ്സുകാരിയെ ലൈംഗികമായി ചൂഷണംചെയ്തു; സിപിഐ നേതാവിനെതിരേ പോക്‌സോ കേസ്

DECEMBER 6, 2025, 8:48 PM

ആലപ്പുഴ: 12 വയസ്സുകാരിയായ വിദ്യാർഥിനിയെ ലൈംഗികമായി ചൂഷണംചെയ്തതിന് സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറിക്കെതിരേ പോക്‌സോ കേസ്.

ആദിക്കാട്ടുകുളങ്ങര പുലച്ചാടിവിള വടക്കേതിൽ എച്ച്. ദിലീപി(42)നെതിരേയാണ് നൂറനാട് പോലീസ് കേസെടുത്തത്.

ഇയാൾ ഒളിവിലാണ്. വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. സ്കൂളിലേക്കു പോകുകയായിരുന്ന പെൺകുട്ടിയെ സ്കൂളിൽ കൊണ്ടുവിടാമെന്ന വ്യാജേന കാറിൽ കയറ്റിക്കൊണ്ടുപോയി.

vachakam
vachakam
vachakam

ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ലൈംഗികമായി ചൂഷണംചെയ്തു. പെൺകുട്ടി എതിർത്തപ്പോൾ പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയശേഷം ബസ്‌സ്റ്റോപ്പിനു സമീപം ഇറക്കിവിട്ടു.

സ്‌കൂളിലെത്തിയ കുട്ടി സഹപാഠികളോടും അധ്യാപകരോടും സംഭവം പറഞ്ഞു. സ്‌കൂൾ അധികൃതരാണ് പോലീസിലറിയിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam