കൊറോണ മാതാ ക്ഷേത്രം തുറന്ന് യു.പി ഗ്രാമം 

JUNE 12, 2021, 6:28 PM

ലഖ്‌നോ: കോവിഡ് രണ്ടാം തരംഗ വ്യാപനം രൂക്ഷമായിരിക്കെ വൈറസ് ബാധയിൽനിന്നും രക്ഷ നേടാൻ 'കൊറോണ മാതാ' ക്ഷേത്രം സ്ഥാപിച്ചിരിക്കുകയാണ് യു.പിയിലെ ഗ്രാമം. പ്രതാപ്ഗഢ് ജില്ലയിലെ ശുക്ലാപൂരിലാണ് ആരാധനാലയം സ്ഥാപിച്ചത്.

ഇവിടെ എത്തുന്നവർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന്‌ ആരാധനാലയ നടത്തിപ്പുകാർ എടുത്തുപറയുന്നു. പ്രാർത്ഥിക്കാനെത്തുന്നവർ മാസ്‌ക് ധരിക്കണമെന്നും സമൂഹിക അകലം പാലിക്കണമെന്നുമാണ് നിർദേശം.

നൂറുകണക്കിന് ഗ്രാമീണരാണ് ഇവിടെ പ്രാർത്ഥനക്കെത്തുന്നത്. കോവിഡിന്റെ നിഴൽ ശുക്ലാപൂരിലും സമീപ ഗ്രാമങ്ങളിലും വീഴരുതെന്നാണ് ആളുകളുടെ പ്രാർത്ഥന. കൊറോണ മാത എന്ന മാസ്‌ക് ധരിച്ച വിഗ്രഹവും ഇവിടെ സ്ഥാപിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

vachakam
vachakam
vachakam

ഗ്രാമീണരിൽ നിന്നും സംഭാവന സ്വീകരിച്ചാണ് ചെറിയ തുറന്ന രീതിയിലെ ആരാധനാലയം പണി കഴിപ്പിച്ചത്. കൊറോണ മാതയോട് പ്രാർത്ഥിച്ചാൽ മഹാമാരിയിൽനിന്നും രക്ഷ ലഭിക്കുമെന്ന പൂർണ വിശ്വാസത്തിലാണ് കൊറോണ മാതാ മന്ദിർ സ്ഥാപിച്ചതെന്ന് ഗ്രാമീണർ പറയുന്നു. രാജ്യത്ത് ഇത് ആദ്യമല്ലെന്നും പ്ലേഗ്, വസൂരി പോലെ മഹാമാരികൾ പടർന്ന് നിരവധി പേർ മരിച്ചപ്പോൾ ഇത്തരത്തിൽ ആരാധനാലയങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നും കൊറോണ മാതാ മന്ദിറിലെ പൂജാരി രാധേ ശ്യാം പറഞ്ഞു.


 

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam