കൊലകേസ് പ്രതിയുടെ ആക്രമണത്തിൽ കറക്ഷൻ ഓഫിസർ കൊല്ലപ്പെട്ടു

AUGUST 3, 2022, 8:32 AM

ഒക്ലഹോമ: ഒക്ലഹോമ ജയിലിലെ കറക്ഷൻ ഓഫിസർ കൊലകേസ് പ്രതിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ജയിൽ അധികൃതർ അറിയിച്ചു. ഡേവിസ് കറക്ഷണൽ ഫെസിലിറ്റിയിൽ ഞായറാഴ്ച നടന്ന ആക്രമണത്തിൽ ഓഫിസർ അലൻ ജെ. ഹെർഷ്ബർഗറാണ് കൊല്ലപ്പെട്ടത്. ജയിലിൽ കഴിഞ്ഞിരുന്ന കൊലകേസ് പ്രതി മാരകായുധം ഉപയോഗിച്ചു പുറകിൽ നിന്നും ഓഫിസറെ ആക്രമിക്കുകയായിരുന്നു.

49 വയസ്സുള്ള പ്രതി ഗ്രിഗറി തോംപ്‌സനെ ഇതിനെ തുടർന്ന് പ്രത്യേക സെല്ലിലേക്കു മാറ്റി. തോംപ്‌സൺ 2003ൽ നടന്ന കൊലപാതക കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചു വരികയായിരുന്നു. സ്വകാര്യ ഉടമസ്ഥതയിലുള്ള ഈ കറക്ഷനർ ഫെസിലിറ്റി കനത്ത സുരക്ഷാ സംവിധാനങ്ങളുള്ള സ്ഥലമാണ്.

ഒക്ലഹോമ ഇൻസ്‌പെക്ടർ ജനറൽ ഓഫിസ് സംഭവത്തെകുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

പി.പി ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam