'പോടാ പുല്ലേ'!  സസ്പെന്‍ഷനിലായ എസ്ഐയുടെ വാട്‌സ്ആപ് സ്റ്റാറ്റസ്

NOVEMBER 29, 2021, 11:16 AM

തിരുവനന്തപുരം: യുവാവിനെ മര്‍ദിച്ച കേസില്‍ പിടിയിലായ ഗുണ്ടാ നേതാവിനെ സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ച സംഭവത്തില്‍ സസ്‌പെന്‍ഷനിലായ തിരുവനന്തപുരം മംഗലപുരം എസ്‌ഐയുടെ വാട്‌സ് ആപ് സ്റ്റാറ്റസ് വിവാദമാവുന്നു. ഫോട്ടോയ്ക്ക് താഴെ ക്യാപ്ഷനായി 'പോടാ പുല്ലേ' എന്നും എസ് ഐ കുറിച്ചിട്ടുണ്ട്.

ഗുഡ് എന്ന അര്‍ത്ഥം വരുന്ന തരത്തില്‍ പെരുവിരല്‍ ഉയര്‍ത്തി പിടിച്ചിരിക്കുന്ന സ്വന്തം ഫോട്ടോയാണ് എസ് ഐ തുളസീധരന്‍ നായര്‍ സ്റ്റാറ്റസ് ആക്കിവച്ചിരിക്കുന്നത്. 

 ഡിഐജി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ വെള്ളിയാഴ്ച മംഗലപുരം സ്റ്റേഷനില്‍ നടത്തിയ മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ ശനിയാഴ്ചയാണ് എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തത്. 

vachakam
vachakam
vachakam

തുളസീധരന്‍ നായര്‍ ഗുരുതര വീഴ്ച വരുത്തിയെന്നായിരുന്നു സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തെക്കുറിച്ച് ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു.

 എന്നാല്‍ സസ്‌പെന്‍ഷന്‍ ഉത്തരവ് ഇറങ്ങിയ അന്നു രാത്രി എട്ടരയ്ക്കാണ് തുളസീധരന്‍ നായര്‍ 'പോടാ പുല്ലേ' എന്ന കുറിപ്പോടെ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്തത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam