ചമ്പക്കുളം: ആലപ്പുഴയിൽ സ്ഥാനാർഥി പര്യടനത്തിനിടെ കോൺഗ്രസ് പ്രവർത്തകൻ അനൗൺസ്മെന്റ് വാഹനത്തിൽ രക്തം വാർന്നു മരിച്ചു.ചമ്പക്കുളം കറുകയിൽ വീട്ടിൽ രഘു(53) ആണ് വേരിക്കോസ് വെയിൻ പൊട്ടിയതിനെ തുടർന്നു രക്തം വാർന്ന് മരിച്ചത്.
ഇന്നലെ ജില്ലാ പഞ്ചായത്ത് പുന്നപ്ര ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥി ഉദയകുമാറിന്റെ സ്ഥാനാർഥി പര്യടനത്തിനിടെയാണ് ദാരുണ സംഭവം നടന്നത്.
അനൗൺസ്മെന്റ് വാഹനത്തിൽ മൈക്ക് ഓപ്പറേറ്ററായിരുന്നു രഘു. വേരിക്കോസ് വെയിൻ പൊട്ടി രക്തം വാർന്നു പോകുന്ന വിവരം രഘു അറിഞ്ഞില്ല. വാഹനത്തിലായിരുന്നതിനാൽ ആരുടെയും ശ്രദ്ധയിൽപെട്ടുമില്ല.ചമ്പക്കുളം പതിമൂന്നാം വാർഡിൽ സ്ഥാനാർഥിയുടെ സ്വീകരണത്തിനു ശേഷം അവശത അനുഭവപ്പെട്ട രഘു വാഹനത്തിൽ നിന്ന് ഇറങ്ങാൻ ശ്രമിച്ചപ്പോഴാണ് രക്തം വാർന്നുപോകുന്ന വിവരം അറിഞ്ഞത്.
ഉടൻതന്നെ രഘുവിനെ ചമ്പക്കുളം ഗവ. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
