ബീഹാറിലെ മഹാസഖ്യത്തില്‍നിന്ന് പിന്മാറി കോണ്‍ഗ്രസ്

OCTOBER 23, 2021, 5:19 PM

പട്‌ന: ബീഹാറിലെ മഹാസഖ്യത്തില്‍നിന്ന് പിന്മാറി കോണ്‍ഗ്രസ്. സി.പി.ഐ നേതാവായിരുന്ന കനയ്യ കുമാര്‍, ജിഗ്‌നേഷ് മേവാനി, ഹര്‍ദിക് പേട്ടല്‍ എന്നിവര്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നതിന് പിന്നാലയാണ് സഖ്യത്തില്‍ നിന്ന് പിന്മാറാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.

വെള്ളിയാഴ്ച ആര്‍.ജെ.ഡിയും ഇടതുപക്ഷ പാര്‍ട്ടികളും ഭാഗമായ സഖ്യം വിടുന്നതായി കോണ്‍ഗ്രസ് അറിയിക്കുകയായിരുന്നു. ഉപതെരഞ്ഞെടുപ്പിന് പുറമെ 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും 40 സീറ്റുകളിലും ഒറ്റക്ക് മത്സരിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന്റെ ഭാഗമായി കനയ്യകുമാറും ജിഗ്‌നേഷ് മേവാനിയും ഹര്‍ദിക് പട്ടേലും താരപ്രചാരകരായി എത്തിയതോടെയാണ് സഖ്യത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാകുന്നത്.

vachakam
vachakam
vachakam

കനയ്യയെ കോണ്‍ഗ്രസിലെടുക്കാനുള്ള തീരുമാനത്തെ ആര്‍.ജെ.ഡി എതിര്‍ത്തിരുന്നു.കോണ്‍ഗ്രസ് കഴിഞ്ഞതവണ മത്സരിച്ച കുശേശ്വര്‍ അസ്താന്‍ സീറ്റ് ആര്‍.ജെ.ഡി ഏറ്റെടുത്തിരുന്നു. ഒക്‌ടോബര്‍ 30നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

ഉപതെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡി സ്ഥാനാര്‍ത്ഥികള്‍ക്ക് സഖ്യത്തിലെ മറ്റു പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍, ആര്‍.ജെ.ഡി മുന്നണി മര്യാദ പാലിച്ചില്ലെന്നാരോപിച്ച് കോണ്‍ഗ്രസ് രണ്ടു സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam